പ്രൈമറി സ്കൂളിലെ പോളിങ് സ്റ്റേഷൻ തകർത്ത് ചാമരാജനഗറിലെ ഗ്രാമവാസികൾ

ബെംഗളൂരു : ചാമരാജനഗറിൽ അക്രമാസക്തരായ ഒരു വിഭാഗം ഗ്രാമവാസികൾ പോളിങ് സ്റ്റേഷൻ അടിച്ചുതകർത്തു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും പോളിങ് സാമഗ്രികളും നശിപ്പിച്ചതോടെ വോട്ടെടുപ്പ് മുടങ്ങി. ഹാനൂർ താലൂക്കിലെ എം.എം. ഹിൽസിലെ ഇൻഡിഗനത്ത ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പോളിങ് സ്റ്റേഷനാണ് തകർത്തത്.

പ്രദേശത്ത് വികസനമെത്താത്തതിന്റെപേരിൽ ഗ്രാമവാസികൾ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു.

  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്

ഇതറിഞ്ഞ് റവന്യു-പോലീസ് ഉദ്യോഗസ്ഥരെത്തി ഇവരെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ഒരു വിഭാഗം വോട്ടുചെയ്യാനൊരുങ്ങി.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.

ഇവർ വോട്ടുചെയ്യാൻ പോളിങ് സ്റ്റേഷനുള്ളിൽക്കടന്നപ്പോഴാണ് സംഘർഷമുണ്ടായത്.

മറുവിഭാഗം ഇവരെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. പോളിങ് സ്റ്റേഷനുനേരെ കല്ലെറിഞ്ഞു.

അക്രമികളെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടയിൽ ഏതാനുംപേർ പോളിങ് സ്റ്റേഷനകത്തുകടന്ന് അക്രമം നടത്തുകയായിരുന്നു.

കല്ലേറിൽ ഏതാനും പേർക്ക് പരിക്കേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts