നടൻ ദർശന് ജാമ്യമില്ല

ബെംഗളൂരു: രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കന്നഡ നടനുമായ ദർശന് ജാമ്യമില്ല.

നടന്റെ ജാമ്യാപേക്ഷ ബെംഗളൂരു കോടതി തള്ളി.

കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.

കേസില്‍ ജാമ്യാപേക്ഷ സമർപ്പിച്ച രണ്ട് പേർക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.

പ്രതികളായ രവിശങ്കറിനും ദീപകുനുമാണ് ജാമ്യം ലഭിച്ചത്.

ദർശൻ, പവിത്ര ഗൗഡ, നാഗരാജ്, ലക്ഷ്മണ്‍ എന്നിവരുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

ജാമ്യാപേക്ഷ തള്ളിയതോടെ ദർശൻ പരപ്പന അഗ്രഹാര ജയിലില്‍ തന്നെ തുടരും.

ഓട്ടോ ഡ്രൈവറായ രേണുകാസ്വാമി, നടി പവിത്ര ഗൗഡയെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് കൊല്ലപ്പെട്ടത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ദർശൻ, പവിത്ര ഗൗഡ എന്നിവരും മറ്റ് നിരവധിപേരും അറസ്റ്റിലായിരുന്നു.

രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനേയും മറ്റ് പ്രതികളേയും പ്രേരിപ്പിച്ചത് പവിത്രയാണെന്ന് ബെംഗളൂരു പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts