കർണാടകയിലെ പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിക്കും; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഇന്ന് ഉച്ചയ്ക്ക് ശേഷം തന്റെ പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇന്നലെയും മിനിഞ്ഞാന്നും മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് താൻ ഹൈക്കമാന്റുമായി വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പയുടെ രാജിയെ തുടർന്ന് കഴിഞ്ഞയാഴ്ച ബി.ജെ.പി നിയമസഭാ കക്ഷിയുടെ യോഗത്തിനു ശേഷം കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ്‌ ബൊമ്മൈ ജൂലൈ 28 നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രണ്ട് തവണ ദില്ലി സന്ദർശിച്ചു. 22 മുതൽ 24 മന്ത്രിമാർ വരെ പുതിയ…

Read More

മന്ത്രിസഭാ വികസനം നാളെ; പുതിയ മന്ത്രിമാരുടെ പട്ടികയുമായി മുഖ്യമന്ത്രി ഡൽഹിയിലെത്തി

ബെംഗളൂരു: സംസ്ഥാനത്തെ പുതിയ ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്നതിൽ അനിശ്ചിത്വം ഇപ്പോഴും തുടരുന്നു. അതേസമയം പുതിയ മന്ത്രിസഭാംഗങ്ങളുടെ സാധ്യതാപട്ടികയുമായി മുഖ്യമന്ത്രി ഇന്നലെ ഡൽഹിയിലെത്തി, ദേശീയ നേതാക്കളുമായി ചർച്ച നടത്താനാണ് ഈ യാത്ര. മന്ത്രിസഭാ രൂപീകരണം നാളെ നടത്താനാണ് ലക്ഷ്യമെന്ന് ഇന്നലെ ബസവരാജ് ബൊമ്മൈ ഡൽഹിയിൽ പറഞ്ഞു. ദേശീയനേതൃത്വംത്തിനു സമർപ്പിച്ച മന്ത്രിമാരുടെ അന്തിമപട്ടികയ്ക്ക് ഇന്ന് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പാർട്ടി ദേശീയഅധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിയാലോചിച്ചായിരുന്നു മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയത്.

Read More

കർണാടകയിൽ ആദ്യഘട്ട മന്ത്രിസഭ രൂപവത്കരണം ഈയാഴ്ച

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യഘട്ട മന്ത്രിസഭയിൽ മന്ത്രിമാരയി ആരൊക്കെ വേണം എന്നുള്ള തീരുമാനവും പുതിയ മന്ത്രിസഭാ രൂപവത്കരണവും ഈയാഴ്ച നടക്കും. ഇരുപതോളം മന്ത്രിമാരെ ആദ്യ ഘട്ട ലിസ്റ്റിൽ ഉൾപ്പെടുത്തും. നിലവിൽ മന്ത്രിമാരും പുതുമുഖങ്ങളും ഈ മന്ത്രിസഭയിലുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആദ്യഘട്ട മന്ത്രിസഭാ രൂപവത്കരിച്ചതിനു ശേഷം അപ്പോഴത്തെ സാഹചര്യം വിലയിരുത്തി മറ്റുള്ളവർക്കും മന്ത്രിസ്ഥാനം നൽകുമെന്നും, ബി,ജെ,പി പാർട്ടി ദേശീയനേതൃത്വത്തിന്റെ തീരുമാനം ഇന്നുണ്ടാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കൂടുതൽ പേർക്ക് മന്ത്രിയാകണം എന്ന ആഗ്രഹം ഉള്ളതിനാൽ പാർട്ടിയുടെ കേന്ദ്രനേതാക്കളുമായി കൂടിയാലോചിച്ചശേഷം മാത്രമേ മന്ത്രിമാരുടെ അന്തിമപട്ടിക പുറത്തിറക്കു…

Read More
Click Here to Follow Us