ബെംഗളൂരു: ഇന്ന് ഉച്ചയ്ക്ക് ശേഷം തന്റെ പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇന്നലെയും മിനിഞ്ഞാന്നും മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് താൻ ഹൈക്കമാന്റുമായി വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യെദ്യൂരപ്പയുടെ രാജിയെ തുടർന്ന് കഴിഞ്ഞയാഴ്ച ബി.ജെ.പി നിയമസഭാ കക്ഷിയുടെ യോഗത്തിനു ശേഷം കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ബൊമ്മൈ ജൂലൈ 28 നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രണ്ട് തവണ ദില്ലി സന്ദർശിച്ചു. 22 മുതൽ 24 മന്ത്രിമാർ വരെ പുതിയ മന്ത്രി സഭയിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button..@CMofKarnataka @BSBommai who returned to Bengaluru this morning tells reporters that a final word on DCMs & the number of ministers to be inducted is awaited from @BJP4India central leadership. Raj Bhavan has scheduled oath taking ceremony at 2.15 PM. pic.twitter.com/cuS2SG6756
— Anusha Ravi Sood (@anusharavi10) August 4, 2021