സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച്; രണ്ടു മലയാളികൾ കൂടെ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരുവിൽ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ കേസിൽ രണ്ടു മലയാളികളെ കൂടി മൈസൂരു പോലീസ് അറസ്റ്റുചെയ്തു. ആദ്യം അറസ്റ്റിലായ ഷമീമിന്റെ കൂട്ടാളികളായ കോഴിക്കോട് സ്വദേശികൾ അഷ്‌റഫ്, ജിതിൻ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഷമീമിനെ (26) കഴിഞ്ഞ ഞായറാഴ്ചയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഷമീമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെയും പിടികൂടിയത്.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

മൈസൂരുവിലെ വാടകക്കെടുത്ത വീട്ടിലാണ് ഷമീം സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയിരുന്നത്. നഗരത്തിൽ മറ്റു പലയിടങ്ങളിലും എക്സ്‌ചേഞ്ച് നടത്താൻ ഇവർ വീടുകൾ വാടകയ്ക്കെടുത്തിരുന്നു. ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ 15 സിം കാർഡുകളും 16 വൈ-ഫൈ റൂട്ടറുകളും കണ്ടെടുത്തു. മൈസൂരുവിൽവെച്ചാണ് അഷ്‌റഫ്, ജിതിൻ എന്നിവരെ ഷമീം പരിചയപ്പെട്ടതെന്നും പോലീസ് പറഞ്ഞു. അന്താരാഷ്ട്ര കോളുകൾക്കുള്ള ഉയർന്ന കാൾ നിരക്ക് മറികടക്കാൻ അവയെ ലോക്കൽ കോളുകളാക്കി മാറ്റിയാണ് പ്രതികൾ എക്സ്ചേഞ്ച് നടത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts