ആഫ്രിക്കൻ പൗരന്മാരുടെ പ്രതിഷേധ ധർണ; പോലീസ് ഇടപെടലിനെ പ്രശംസിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരം നഗരത്തിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആഫ്രിക്കൻ പൗരൻ ജോൺ (27) പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ട സംഭവം ഇനി ബെംഗളൂരു സിറ്റി പോലീസിന്റെ സി.ഐ.ഡി വിഭാഗം അന്വേഷിക്കുമെന്ന് കമ്മിഷണർ കമൽ പന്ത് അറിയിച്ചു .

ജോൺ കസ്റ്റഡിയിൽ വെച്ച് ഹൃദായാഘാദം മൂലമാണ് മരണപെട്ടതെന്നു പോലീസ് പറഞ്ഞു. ജോണിന്റെ ശരീരത്തിൽ യാതൊരുവിധ പരിക്കുകളുമില്ലെന്ന് മൃതദേഹം പരിശോധന നടത്തിയ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

ജോണിന്റെ മരണത്തെ തുടർന്ന് നഗരത്തിൽ ആഫ്രിക്കൻ പൗരന്മാർ നടത്തിയ പ്രതിഷേധവും പോലീസ് സ്റ്റേഷൻ ധർണയും അക്രമാസക്തമായി. പോലീസ് സംയമനം പാലിച്ചെങ്കിലും അക്രമാസക്തരായ ജനക്കൂട്ടം പോലീസിന് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. തുടർന്ന് പോലീസ് ലാത്തി വീശി. ജനക്കൂട്ടത്തെ നേരിട്ട പോലീസ് നിലപാടിനെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രശംസിച്ചു.

നഗരത്തിൽ മയക്കുമരുന്നെത്തിക്കുന്ന സംഘത്തിൽ ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുമുന്നിലുണ്ടായ സംഘർഷത്തിൽ പോലീസ് സംയമനത്തോടെയാണ് ഇടപെട്ടത്. പ്രതിഷേധക്കാർ പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രേമിച്ചപ്പോഴാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts