ഇടിമിന്നലോട് കൂടിയ  കനത്ത മഴ; വെള്ളത്തിൽ മുങ്ങി നഗാരത്തിലെ റോഡുകൾ!

ബംഗളൂരു: ബെംഗളൂരു, കുടക്, ചിക്കമംഗളൂരു തുടങ്ങി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈകിട്ട് ഇടിയോടു കൂടിയ കനത്ത മഴ പെയ്തു.

ശക്തമായി മഴ പെയ്തതോടെ കുടക്, ചിക്കമംഗളൂരു ജില്ലകളിൽ മഴ പെയ്യാതെ വലഞ്ഞവരുടെ മുഖത്ത് പുഞ്ചിരിവീരി യുകയും ചെയ്തു.

ബംഗളൂരു നഗരത്തിൻ്റെ പല ഭാഗങ്ങളിലും പെട്ടെന്നുണ്ടായ മഴയിൽ റോഡുകളിൽ വെള്ളം കയറി വാഹനയാത്രക്കാർ ദുരിതത്തിലായി.

കഴിഞ്ഞ ഒരാഴ്ചയായി സിലിക്കൺ സിറ്റി ബംഗളുരുവിൽ കനത്ത മഴയാണ് പെയ്യുന്നത്. ശിവാജിനഗർ, വസന്തനഗർ, ശാന്തിനഗർ, ജയനഗർ, വിജയനഗർ, മല്ലേശ്വരം, ശിവാനന്ദ സർക്കിൾ, യശ്വന്ത്പൂർ, രാജാജി നഗർ, ശേഷാദ്രിപുരം, എംജി റോഡ്, കബ്ബൻ പാർക്ക് എന്നിവയുൾപ്പെടെ ബുധനാഴ്ച വൈകുന്നേരം മുതൽ നഗരത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടായി.

വേനലിൽ കനത്ത മഴയിൽ തലസ്ഥാനത്തെ കാലാവസ്ഥ തണുത്തുറഞ്ഞതോടെ ജനങ്ങൾ ആഹ്ലാദത്തിലാണ്

കുഡ്‌ലു ഗേറ്റിന് സമീപം രൂപേണ അഗ്രഹാരയിൽ മഴയെത്തുടർന്ന് വാഹനങ്ങൾ റോഡിൽ നിരന്നുകിടക്കുന്നത് കാണാമായിരുന്നു.

മഡിവാള പരിസരത്ത് കനത്ത മഴ പെയ്തതോടെ ഗതാഗതക്കുരുക്കുണ്ടായി. ഉള്ളയ്ക്ക് സമീപം ജ്ഞാനജ്യോതി നഗറിൽ മരം വീണ് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ തകർന്നു.

ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം വീരസാന്ദ്ര സിഗ്നലിന് സമീപം ബെംഗളൂരു-ഹൊസൂർ ദേശീയപാതയിൽ വെള്ളം കയറിയതിനാൽ യാത്രക്കാർ വലഞ്ഞു.

ഓരോ മഴ പെയ്യുമ്പോഴും ദേശീയപാതയിൽ കനത്ത വെള്ളക്കെട്ടാണ് ഉണ്ടായത്. മഴവെള്ളം ഒഴുകിപ്പോകാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കാത്ത അധികൃതരുടെ അനാസ്ഥമൂലം പൊതുജനങ്ങൾ ബുദ്ധിമുട്ടിലായതിൽ നാട്ടുകാർക്ക് അതൃപ്തിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us