വിവാദ പ്രസ്താവനയുമായി കോൺഗ്രസ്‌ നേതാവ്; ഒടുവിൽ സസ്പെൻഷൻ

ബെംഗളൂരു: വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും റായ്ച്ചൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണുമായ പതി ബഷറുദ്ദീന്‍.

ജയ് ശ്രീറാം വിളിക്കുന്നവരെ പോലീസ് ബൂട്ട് കൊണ്ട് ചവിട്ടണമായിരുന്നു എന്നായിരുന്നു പ്രസ്താവന.

വീഡിയോ വൈറലായതോടെ വന്‍ പ്രതിഷേധവുമായി ബിജെപി രംഗത്ത്.

റായ്ച്ചൂര്‍ മുനിസിപ്പല്‍ കമ്മീഷണര്‍ ഗുരുസിദ്ദയ്യ ഹിരേമഠത്തിന് മുന്നിലാണ് ബഷറുദ്ദീന്‍ വിവാദ പ്രസ്താവന നടത്തിയത്.

റായ്ച്ചൂര്‍ ഡിസി ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം നടത്തി.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

റായ്ച്ചൂരില്‍ പ്രചാരണത്തിനെത്തിയ കെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ റായ്ച്ചൂര്‍ ബിജെപി എംഎല്‍എ ശിവരാജ് പാട്ടീല്‍ ഡിസിക്ക് പരാതി നല്‍കി.

സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് റായ്ച്ചൂര്‍ ജില്ലാ എസ്പി നിഖില്‍.ബി പത്രക്കുറിപ്പ് ഇറക്കി.

അതിനിടെ പ്രതിഷേധം കനത്തതോടെ ബഷീറുദ്ദീനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കെപിസിസി അച്ചടക്ക സമിതി ഉത്തരവിറക്കി.

തിരഞ്ഞെടുപ്പ് സമയത്ത് നിര്‍ണ്ണായക വിഷയങ്ങള്‍ സംസാരിക്കരുതെന്ന് കെപിസിസിയുടെ നിര്‍ദേശം അവഗണിച്ചതിനാണ് ബഷീറുദ്ദീനെ സസ്പെന്‍ഡ് ചെയ്തതെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കത്തില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts