ചൊവ്വാഴ്ചകളിൽ രാത്രി 10.45നു യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ(06547) പിറ്റേന്നു രാവിലെ 10.30ന് എറണാകുളത്തെത്തും. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 2.45ന് എറണാകുളത്തു നിന്നുള്ള മടക്കട്രെയിൻ(06548) പിറ്റേന്നു പുലർച്ചെ 4.30ന് യശ്വന്ത്പുരയിലെത്തും. ആലുവ(3.11), തൃശൂർ(4.30), ഒറ്റപ്പാലം(6.43), പാലക്കാട്(7.18), കോയമ്പത്തൂർ(8.37), തിരുപ്പുർ(9.23), ഈറോഡ്(10.10), സേലം(11.07), തിരുപ്പത്തുർ(1.00), ബെംഗാർപേട്ട്(2.18), കെആർ പുരം(3.15) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ഒരു സെക്കൻഡ് എസി, രണ്ട് തേഡ് എസി, എട്ട് സ്ലീപ്പർ കോച്ച്, രണ്ട് ജനറൽ കംപാർട്ട്മെന്റ് എന്നിവയാണ് സ്പെഷൽ ട്രെയിനിലുള്ളത്. ക്രിസ്മസിനു ശേഷം നാട്ടിൽ നിന്നുള്ള സ്ഥിരം ട്രെയിനുകളിലെ ടിക്കറ്റുകളിലേറെയും തീർന്നതിനാൽ ബെംഗളൂരു മലയാളികൾക്കു സ്പെഷൽ ട്രെയിനിൽ ടിക്കറ്റ് ഉറപ്പാക്കാം. സ്ലീപ്പർ 450 രൂപ, തേഡ് എസി 1225 രൂപ, സെക്കൻഡ് എസി 1765 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന നിരക്ക്.