ബെംഗളൂരു: പ്രജ്വലിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി എച്ച് ഡി കുമാരസ്വാമി. ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിക്കുന്നതിനു പിന്നില്‍ പോലീസ് ഉദ്യോഗസ്ഥരാണെന്നും ഇപ്പോള്‍ അന്വേഷണം നടത്തുന്നത് സിദ്ധരാമയ്യയുടെ അന്വേഷണ സംഘമാണെന്നും കുമാരസ്വാമി ആരോപിച്ചു. ഏപ്രില്‍ 21ന് സംസ്ഥാനത്തുടനീളം ഒരു പെന്‍ഡ്രൈവ് പ്രചരിപ്പിക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരാണ് ഇത് ചെയ്തത്. ബെംഗളൂരു റൂറല്‍, മണ്ഡ്യ, ഹാസ്സന്‍ എന്നിവിടങ്ങളില്‍ മനഃപൂര്‍വം അവര്‍ പെന്‍ഡ്രൈവ് പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 22ന് ഇതുസംബന്ധിച്ച് പ്രജ്വല്‍ രേവണ്ണയുടെ തിരഞ്ഞെടുപ്പ് ഏജന്റ് പൂര്‍ണചന്ദ്ര പോലീസില്‍ പരാതി നല്‍കിയിരുന്നതായും കുമാരസ്വാമി പറഞ്ഞു. വീഡിയോയുടെ ഉള്ളടക്കത്തെ താന്‍…
Read MoreDay: 8 May 2024
ഈ വേനലിൽ എസി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക… നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു
വരണ്ടകണ്ണുകളാണ് പ്രധാനപ്പെട്ട ദൂഷ്യഫലം. എസി വായുവിലെ ഈര്‍പ്പം കളഞ്ഞ് അതിനെ ഡ്രൈ ആക്കും. ഇത് കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാക്കും. മറ്റൊന്ന് നിര്‍ജലീകരണമാണ്. വായു വരണ്ടതാകുന്നതാണ് ഇതിന് കാരണം. കൂടാതെ ചര്‍മത്തില്‍ ചൊറിച്ചിലും ഉണ്ടാക്കും. മറ്റൊന്ന് തലവേദനയാണ്. എസിയുടെ സൗണ്ടും നിര്‍ജലീകരണവും തലവേദന കൂട്ടും. മറ്റൊന്ന് ശ്വസനപ്രശ്‌നങ്ങളാണ്. അടച്ചിട്ട മുറിയില്‍ വായുസഞ്ചാരം ഇല്ലാത്തതാണ് ഇതിന് കാരണം. അലര്‍ജിയും ആസ്മയും ഉള്ളവരില്‍ എസി പ്രശ്‌നം ഗുരുതരമാക്കും. രോഗബാധ വേഗത്തില്‍ പടരുന്നതിന് എസി കാരണമാകും. ചെറിയ മലിനീകരണം എല്ലായിടത്തും വ്യാപിക്കുന്നതിനും കാരണമാകും.
Read Moreബിഗ് ബോസ് താരം ജാസ്മിന് ഒരു ജീവിതം കൊടുത്താലോയെന്ന് തൊപ്പി
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിവാദമായതും ചർച്ചയായതുമായ ഒരു പേരാണ് ജാസ്മിൻ ജാഫറിന്റേത്. ഇപ്പോള്‍ ഹൗസില്‍ മത്സരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഹേറ്റേഴ്സുള്ളത് ജാസ്മിനാണ്. ഗബ്രി-ജാസ്മിൻ കൂട്ടുകെട്ട് വലിയ രീതിയില്‍ ചർച്ചയായിരുന്നു. ഗോസിപ്പ് കോളങ്ങളിലും ജാസ്മിൻ സജീവമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡില്‍ നടന്ന എവിക്ഷനിലൂടെ ഗബ്രി മത്സരത്തില്‍ നിന്നും പുറത്തായി. ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ചുവെന്നതാണ് ജാസ്മിന് എതിരെ ഹേറ്റേഴ്സുണ്ടാകാൻ പ്രധാന കാരണമായത്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ മത്സരാർത്ഥികളായ ജാസ്മിൻ ജാഫറിനേയും ഗബ്രിയേയും കുറിച്ച് തൊപ്പി…
Read Moreഷവർമ കഴിച്ച് യുവാവ് മരിച്ചു; 5 പേർ ആശുപത്രിയിൽ
മുംബൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെ എന്ന യുവാവാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇത് കഴിച്ച് അഞ്ചുപേര്‍ ആശുപത്രിയിലാണ്. മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം. സ്ഥലത്തെ ഒരു കടയില്‍ നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മേയ് 3ന് ആനന്ദ് കാംബ്ലെയും മുഹമ്മദ് അഹമ്മദ് റെസാ ഷെയ്‌ക്കും നടത്തുന്ന കടയില്‍ പ്രതമേഷ് സുഹൃത്തുക്കളോടൊപ്പം ചിക്കൻ ഷവർമ കഴിക്കാൻ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പ്രതമേഷിന് പിറ്റേന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. കുറച്ചു കഴിയുമ്പോള്‍ ഭേദമാകുമെന്ന് കരുതി യുവാവ് വീട്ടില്‍…
Read Moreകുഞ്ഞ് ജനിക്കാൻ മാസങ്ങൾ മാത്രം, വിവാഹ ചിത്രങ്ങൾ നീക്കി രൺവീർ; വേർപിരിയൽ സൂചന?
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീർ സിംഗും. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകർ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. അടുത്തിടെയാണ് ദീപിക ഗർഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്. താരദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാൻ ഒരുങ്ങുന്നതിനിടെ ഇപ്പോള്‍ രണ്‍വീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്. തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങള്‍ നീക്കിയിരിക്കുകയാണ് രണ്‍വീർ സിംഗ്. 2018 നവംബറിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വർഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകള്‍ രണ്‍വീറിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നീക്കിയിരിക്കുകയാണ്. എന്തിനാണ് താരം…
Read Moreപ്രജ്വൽ രേവണ്ണ ഉടൻ മടങ്ങി വരില്ല; തിരിച്ചെത്തുക 13 ന് ശേഷമെന്ന് സൂചന
ബെംഗളൂരു: ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ നാട്ടില്‍ തിരിച്ചെത്തുക 13 ന് ശേഷമെന്ന് വിവരം. നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷമേ പ്രജ്വല്‍ നാട്ടില്‍ എത്തൂ എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാവും. കേസ് വരുമെന്ന് കണ്ടപ്പോള്‍ കർണാടകയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ ഇന്നലെ ഇന്റർപോള്‍ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രജ്വലിന് എതിരെ പുതിയ എഫ്‌ഐആർ തയ്യാറാക്കിയിട്ടുണ്ട്. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍…
Read Moreസംവിധായകൻ സംഗീത് ശിവന്‍ അന്തരിച്ചു
തിരുവനന്തപുരം: സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യൂഹം, യോദ്ധ, ഉറുമി, ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ എട്ടു സിനിമകള്‍ ചെയ്തു. രഘുവരന്‍ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടര്‍ന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധര്‍വം , നിര്‍ണയം, സ്‌നേഹപൂര്‍വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സംഗീത് ഒരുക്കി. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1997 ല്‍ സണ്ണി ഡിയോള്‍ നായകനായ…
Read Moreവിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്; ഒടുവിൽ സസ്പെൻഷൻ
ബെംഗളൂരു: വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും റായ്ച്ചൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണുമായ പതി ബഷറുദ്ദീന്‍. ജയ് ശ്രീറാം വിളിക്കുന്നവരെ പോലീസ് ബൂട്ട് കൊണ്ട് ചവിട്ടണമായിരുന്നു എന്നായിരുന്നു പ്രസ്താവന. വീഡിയോ വൈറലായതോടെ വന്‍ പ്രതിഷേധവുമായി ബിജെപി രംഗത്ത്. റായ്ച്ചൂര്‍ മുനിസിപ്പല്‍ കമ്മീഷണര്‍ ഗുരുസിദ്ദയ്യ ഹിരേമഠത്തിന് മുന്നിലാണ് ബഷറുദ്ദീന്‍ വിവാദ പ്രസ്താവന നടത്തിയത്. റായ്ച്ചൂര്‍ ഡിസി ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. റായ്ച്ചൂരില്‍ പ്രചാരണത്തിനെത്തിയ കെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ റായ്ച്ചൂര്‍ ബിജെപി എംഎല്‍എ ശിവരാജ് പാട്ടീല്‍ ഡിസിക്ക് പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട്…
Read Moreകൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക
ന്യൂഡൽഹി: അപൂർവമായ പാർശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കല്‍ കമ്പനിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കൊവിഷീല്‍ഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക. ആഗോളതലത്തില്‍ തന്നെ പിൻവലിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ആസ്ട്രാസെനെകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമ്മിച്ചത്. ഡിമാൻഡ് സംബന്ധമായ കാരണങ്ങളാണ് തീരുമാനത്തിന് പിറകിലെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
Read Moreഅമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് തന്നെയെന്ന് കങ്കണ
ഷിംല:തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ കങ്കണയുടെ പ്രസംഗങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചനെ താനുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കങ്കണയുടെ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത് ബിഗ് ബി കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് തന്നെയാണെന്നാണ് കങ്കണയുടെ അവകാശവാദം. രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാന്‍ രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ന്യൂഡല്‍ഹിയിലോ അതോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും” കങ്കണ പറഞ്ഞു. കങ്കണയുടെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും…
Read More