കുഞ്ഞ് ജനിക്കാൻ മാസങ്ങൾ മാത്രം, വിവാഹ ചിത്രങ്ങൾ നീക്കി രൺവീർ; വേർപിരിയൽ സൂചന?

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീർ സിംഗും.

ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകർ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.

അടുത്തിടെയാണ് ദീപിക ഗർഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്.

താരദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാൻ ഒരുങ്ങുന്നതിനിടെ ഇപ്പോള്‍ രണ്‍വീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്.

തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങള്‍ നീക്കിയിരിക്കുകയാണ് രണ്‍വീർ സിംഗ്.

  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്

2018 നവംബറിലാണ് ഇരുവരും വിവാഹിതരായത്.

അഞ്ച് വർഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകള്‍ രണ്‍വീറിന്റെ പേജില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അത് നീക്കിയിരിക്കുകയാണ്.

എന്തിനാണ് താരം ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല.

എന്നാല്‍ ഇതിന് പിന്നാലെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച്‌ പല അഭ്യൂഹങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നു.

ഇരുവരും വേർപിരിയുകയാണോ അതോ മറ്റ് എന്തെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന് ആരാധകർ ചോദിക്കുന്നു.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

എന്നാല്‍ ദീപികയുമായി എടുത്ത മറ്റ് ചില ചിത്രങ്ങള്‍ രണ്‍വീറിന്റെ പേജിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts