ബിഗ് ബോസ് താരം ജാസ്മിന് ഒരു ജീവിതം കൊടുത്താലോയെന്ന് തൊപ്പി 

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിവാദമായതും ചർച്ചയായതുമായ ഒരു പേരാണ് ജാസ്മിൻ ജാഫറിന്റേത്.

ഇപ്പോള്‍ ഹൗസില്‍ മത്സരിക്കുന്നവരില്‍‌ ഏറ്റവും കൂടുതല്‍ ഹേറ്റേഴ്സുള്ളത് ജാസ്മിനാണ്.

ഗബ്രി-ജാസ്മിൻ കൂട്ടുകെട്ട് വലിയ രീതിയില്‍ ചർച്ചയായിരുന്നു. ഗോസിപ്പ് കോളങ്ങളിലും ജാസ്മിൻ സജീവമായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡില്‍ നടന്ന എവിക്ഷനിലൂടെ ഗബ്രി മത്സരത്തില്‍ നിന്നും പുറത്തായി.

ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ചുവെന്നതാണ് ജാസ്മിന് എതിരെ ഹേറ്റേഴ്സുണ്ടാകാൻ പ്രധാന കാരണമായത്.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ മത്സരാർത്ഥികളായ ജാസ്മിൻ ജാഫറിനേയും ഗബ്രിയേയും കുറിച്ച്‌ തൊപ്പി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

ജാസ്മിനെ എന്തിന് ഇത്ര വെറുക്കുന്നുവെന്നും ഒരു ജീവിതം കൊടുത്താലോയെന്ന് താൻ തന്നെ ചിന്തിച്ചുപോയി എന്നുമാണ് വീഡിയോയിലൂടെ തൊപ്പി പറയുന്നത്.

‘ജാസ്മിനെ നിങ്ങള്‍ എന്തിന് ഇത്ര വെറുക്കുന്നു?. അത്രയും നല്ലൊരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.’ കാര്യം പറഞ്ഞതാണ്… ജാസ്മിൻ അത്രയും നല്ലൊരു പെണ്ണാണ്. ഒരു ജീവിതം കൊടുത്താലോയെന്ന് ഞാൻ തന്നെ ചിന്തിച്ചുപോയി… അത്രയും നല്ലൊരു പെണ്ണാണ്. നിങ്ങള്‍ എന്തിന് ജാസ്മിനെ വെറുക്കുന്നു എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

വീഡിയോ വൈറലായതോടെ ജാസ്മിനെ പരിഹാസിച്ചുകൊണ്ടാണ് തൊപ്പി ഇങ്ങനെയെല്ലാം പറഞ്ഞതെന്നും അല്ലാതെ ആത്മാർത്ഥതയോടെ പറഞ്ഞതല്ലെന്നും കമന്റുകളുണ്ട്.

തുടക്കം മുതല്‍ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നുവെങ്കില്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിക്കാൻ ജാസ്മിന് കഴിയുമായിരുന്നു.

ഇനിയുള്ള നാല്‍പ്പത് ദിവസം കൊണ്ട് ജാസ്മിൻ ഗ്യാലറി തനിക്ക് അനുകൂലമാക്കി മാറ്റുമോയെന്ന് കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിൽ ട്രാൻസ്ജെൻഡർ യുവതിയെ കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയിൽ
[masterslider id="10"]

Related posts