മെട്രോയിൽ കമിതാക്കളുടെ അതിരുവിട്ട പ്രണയലീല; വീഡിയോ വൈറൽ ആയതോടെ പ്രതികരിച്ച് പോലീസ് 

ബെം​ഗളൂരു: മെട്രോയിൽ പ്രണയിനികളുടെ അടുത്തിടപഴകിയുള്ള ദൃശ്യങ്ങളോട് പ്രതികരിച്ച് പോലീസ്.

ദൃശ്യങ്ങൾ പങ്കുവെച്ച് ഇവർക്കെതിരെ കേസെടുക്കണമെന്നാണ് യാത്രക്കാരൻ ആവശ്യപ്പെട്ടത്.

അതിനിടെ, സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച ദൃശ്യത്തോട് പ്രതികരിച്ച് ബെം​ഗളൂരു പോലീസ് രം​ഗത്തെത്തി.

നമ്മ മെട്രോയിൽ എന്താണ് സംഭവിക്കുന്നത്, പതുക്കെ ബെം​ഗളൂരു മെട്രോ ദില്ലി മെട്രോയായി മാറുകയാണ്.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

ഇവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്നും പെൺകുട്ടി ആൺകുട്ടിയെ ചുംബിക്കുകയാണെന്നും സിറ്റി പോലീസിനേയും മെട്രോ അധികൃതരേയും ടാ​ഗ് ചെയ്തു കൊണ്ട് യാത്രക്കാരൻ പോസ്റ്റ് ചെയ്തു.

എന്നാൽ വീഡിയോ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്.

നിങ്ങളുടെ പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ദയവായി നിങ്ങളുടെ കോൺടാക്റ്റ് നമ്പർ മെസേജ് ചെയ്യൂവെന്നുമാണ് പോലീസ് പ്രതികരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts