അനുഗ്രഹംതേടി വിജയേന്ദ്ര; ദേവഗൗഡയെയും ബൊമ്മെയെയും നേരിൽ കണ്ട് അനുഗ്രഹം വാങ്ങി

vijayendra

ബെംഗളൂരു : നിയുക്ത ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെയും മുൻമുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മെ എസ്.എം. കൃഷ്ണ എന്നിവരെയും കണ്ട് അനുഗ്രഹം തേടി.

ബുധനാഴ്ചയാണ് വിജയേന്ദ്ര സ്ഥാനമേറ്റെടുക്കുന്നത്. പദ്മനാഭനഗറിലെ ദേവഗൗഡയുടെ വസതിയിലെത്തിയ വിജയേന്ദ്ര ദേവഗൗഡയുടെ കാൽതൊട്ടു വണങ്ങി. ദേവഗൗഡ വിജയേന്ദ്രയെ ഷാളണിയിച്ചു .

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

ലോക്‌സഭാതിരഞ്ഞെടുപ്പിൽ ആശയക്കുഴപ്പത്തിന് ഇടവരുത്താതെ ബി.ജെ.പി.യും ജെ.ഡി.എസും ഒറ്റക്കെട്ടായി പൊരുതണമെന്ന് ദേവഗൗഡ ആവശ്യപ്പെട്ടതായി വിജയേന്ദ്ര പറഞ്ഞു.

ലോക്‌സഭാതിരഞ്ഞെടുപ്പ് വളരെ നിർണായകമാണെന്നും രാഷ്ട്രീയത്തിലേക്ക് കൂടുതൽ യുവാക്കളെ കൊണ്ടുവരണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടു.

ബസവരാജ് ബൊമ്മെയെയും അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് വിജയേന്ദ്ര കണ്ടത്. ബൊമ്മെയുടെ അനുഗ്രഹവും മാർഗനിർദേശങ്ങളും തേടിയെന്ന് വിജയേന്ദ്ര പറഞ്ഞു. ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാനപര്യടനം നടത്തുമെന്ന് ബൊമ്മെ ഉറപ്പുനൽകിയതായി വിജയേന്ദ്ര പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts