ബെംഗളൂരു വികസന കുതിപ്പിൽ നേട്ടമാകാൻ മെട്രോഡിപ്പോകളും

ബെംഗളൂരു : നഗര ഗതാഗത വികസനത്തിൻ്റെ പ്രധാന ഭാഗമായ മെട്രോ സംവിധാനം വിപുലീകരിക്കാൻ ഒരുങ്ങുകയാണ് മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) . വരുന്ന മാസങ്ങളിൽ 21 പുതിയ മെട്രോ ട്രെയിനുകൾ ലഭിക്കുന്ന പർപ്പിൾ (ചല്ലഘട്ട – വൈറ്റ്ഫീൽഡ്), ഗ്രീൻ ലൈൻ (നാഗസാന്ദ്ര – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവിടങ്ങളിലെ ഡിപ്പോകളാണ് വികസന മാതൃകയിലുള്ളത്. ഗ്രീൻ ലൈനിൽ പീനിയയിലും പർപ്പിൾ ലൈനിൽ വൈറ്റ്ഫീൽഡ്, ബയപ്പനഹള്ളി എന്നിവിടങ്ങളിലാണ് ഡിപ്പോകളുള്ളത്. യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) ഹെബ്ബഗൊഡിയിലാണു ഡിപ്പോ നിർമിച്ചത്. നമ്മ മെട്രോയുടെ പ്രധാന ഡിപ്പോയായ ബയപ്പനഹള്ളി…

Read More

കെ-​റൈ​ഡി​ന് സ്‌​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണറെ നി​യ​മി​ച്ച് സർക്കാർ ഉത്തരവ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക റെ​യി​ൽ​വേ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി​യു​ടെ (കെ-​റൈ​ഡ്) സ്‌​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി ബി.​വി. വാ​സ​ന്തി അ​മ​റി​നെ നിയമിച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ റെ​യി​ൽ​വേ​യും, സം​സ്ഥാ​ന സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള സം​യു​ക്ത സം​രം​ഭ​മാ​യ കെ-​റൈ​ഡ്, ബം​ഗ​ളൂ​രു സ​ബ​ർ​ബ​ൻ റെ​യി​ൽ പ​ദ്ധ​തി (ബി.​എ​സ്.​ആ​ർ.​പി) ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച ക​മ്പ​നി​യാ​ണ്. കെ-​റൈ​ഡി​ന്റെ നി​ല​വി​ലെ എം.​ഡി എ​ൻ. മ​ഞ്ജു​ള, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, തു​റ​മു​ഖം, ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് എ​ന്നി​വ​യു​ടെ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. കെ-​റൈ​ഡി​ൻ്റെ കാര്യക്ഷമമായ ന​ട​ത്തി​പ്പും സ​ബ​ർ​ബ​ൻ റെ​യി​ൽ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തി​ൻ്റെ ആ​വ​ശ്യ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കെ-​റൈ​ഡി​ന് സ്‌​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റെ…

Read More

തുമക്കൂരുവിലേക്ക് ഗ്രീൻലൈൻ ; സാധ്യതാ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് ബിഎംആർസി

ബെംഗളൂരു : മെട്രോ ഗ്രീൻലൈൻ, മാധവാര മുതൽ തുമക്കൂരു വരെ നീട്ടുന്നത് സംബന്ധിച്ചുള്ള ബെംഗളൂരു നഗര, ഗ്രാമ പ്രദേശങ്ങളെയും തുമക്കൂരു ജില്ലകൾ എന്നിവയെ ബന്ധിപ്പിച്ച് 59.60 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 26 സ്റ്റേഷനുകളാണ് ഉണ്ടാവുക. മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ പാതയെന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. റോഡ്, ട്രെയിൻ മാർഗം നിലവിൽ 70 കിലോമീറ്റർ ദൂരമുണ്ട് തുമക്കൂരുവിലേക്ക്. 1.25 കോടിരൂപ ചെലവിൽ ഹൈദരാബാദ് ആസ്ഥാനമായ ഏജൻസിയാണ് പഠനം പൂർത്തിയാക്കിയത്. ദാസനപുര, നെലമംഗല, മക്കാലി, നെലമംഗല വീവേഴ്സ് കോളനി, നെലമംഗല ബസ് ടെർമിനൽ, വിശേശ്വരപുര, ടി.ബേഗൂർ,…

Read More

സാങ്കേതിക തകരാർ; പർപ്പിൾ ലൈൻ സർവീസ് ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു

ബെംഗളൂരു : നമ്മ മെട്രോ പർപ്പിൾ ലൈനിൽ കഴിഞ്ഞ ദിവസം രാവിലെ ഒന്നരമണിക്കൂറോളം സർവീസ് തടസ്സപ്പെട്ടു. ട്രിനിറ്റി മെട്രോ സ്റ്റേഷനിൽവെച്ച് മെട്രോയ്ക്ക് സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്നാണ് രാവിലെ 9.58-ന് സർവീസ് തടസ്സപ്പെട്ടത്. തിരക്കേറിയ സമയമായിരുന്നതിനാൽ ഒട്ടേറെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി. രാവിലെ 11.30-ന് സർവീസ് പുനരാരംഭിച്ചതായി ബി.എം.ആർ.സി.എൽ. അറിയിച്ചു.

Read More

മെട്രോയിൽ കമിതാക്കളുടെ അതിരുവിട്ട പ്രണയലീല; വീഡിയോ വൈറൽ ആയതോടെ പ്രതികരിച്ച് പോലീസ് 

ബെം​ഗളൂരു: മെട്രോയിൽ പ്രണയിനികളുടെ അടുത്തിടപഴകിയുള്ള ദൃശ്യങ്ങളോട് പ്രതികരിച്ച് പോലീസ്. ദൃശ്യങ്ങൾ പങ്കുവെച്ച് ഇവർക്കെതിരെ കേസെടുക്കണമെന്നാണ് യാത്രക്കാരൻ ആവശ്യപ്പെട്ടത്. അതിനിടെ, സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച ദൃശ്യത്തോട് പ്രതികരിച്ച് ബെം​ഗളൂരു പോലീസ് രം​ഗത്തെത്തി. നമ്മ മെട്രോയിൽ എന്താണ് സംഭവിക്കുന്നത്, പതുക്കെ ബെം​ഗളൂരു മെട്രോ ദില്ലി മെട്രോയായി മാറുകയാണ്. ഇവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്നും പെൺകുട്ടി ആൺകുട്ടിയെ ചുംബിക്കുകയാണെന്നും സിറ്റി പോലീസിനേയും മെട്രോ അധികൃതരേയും ടാ​ഗ് ചെയ്തു കൊണ്ട് യാത്രക്കാരൻ പോസ്റ്റ് ചെയ്തു. എന്നാൽ വീഡിയോ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. നിങ്ങളുടെ പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും…

Read More

മെട്രോയിൽ യാത്രക്കാരിക്ക് നേരെ ജീവനക്കാരന്റെ നഗ്നത പ്രദർശനം; വീഡിയോ സഹിതം യുവതി പരാതി നൽകി 

ബെംഗളൂരു: മെട്രോയിൽ യാത്രക്കാരിക്ക് നേരേ ജീവനക്കാരൻ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി. വീഡിയോദൃശ്യങ്ങള്‍ സഹിതം യുവതി പോലീസില്‍ പരാതി നല്‍കി. ബെംഗളൂരു മെട്രോയിലെ സുരക്ഷാ ജീവനക്കാരനെതിരെയാണ് യുവതി പരാതി നൽകിയത്. ജാലഹള്ളി മെട്രോ സ്‌റ്റേഷനില്‍ വെച്ചാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്. സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ എതിര്‍വശത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ യുവതിയെ തുടര്‍ച്ചയായി തുറിച്ചുനോക്കുകയും പിന്നാലെ നഗ്നതാപ്രദര്‍ശനം നടത്തിയെന്നുമാണ് പറയുന്നത്. യുവതി തന്നെയാണ് വീഡിയോ സഹിതം സാമൂഹികമാധ്യമത്തിലൂടെ സംഭവം വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം നടന്നതെന്നും ഇയാളെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും അശ്ലീലആംഗ്യങ്ങള്‍ കാണിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ജീവനക്കാരനെതിരെ കര്‍ശന…

Read More

സാങ്കേതിക തകരാർ; മെട്രോ പർപ്പിൾ ലൈൻ സർവീസ് തടസ്സപ്പെട്ടു 

ബെംഗളൂരു : സാങ്കേതിക തകരാറിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ മെട്രോ പർപ്പിൾ ലൈനിലെ സർവീസ് താറുമാറായത് യാത്രക്കാരെ വലച്ചു. ഗരുഡാചാർ പാളയ സ്റ്റേഷൻ മുതൽ മജെസ്റ്റിക് സ്‌റ്റേഷൻ വരെയുള്ള പാതയിലാണ് സർവീസ് താറുമാറായാണ്. സിഗ്നൽ സംവിധാനത്തിലെ തകരാറാണ് പ്രശ്നത്തിനിടയാക്കിയത്. കുറഞ്ഞവേഗതയിൽ ഈ സ്റ്റേഷനുകളിൽ മെട്രോട്രെയിനുകൾ ഓടിയെങ്കിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെത്തേണ്ട നൂറുകണക്കിന് യാത്രക്കാർ വിവിധ സ്റ്റേഷനുകളിലായി കുടുങ്ങി. 9.20-ഓടെയാണ് സിഗ്നൽതകരാർ പരിഹരിച്ച് മെട്രോസർവീസ് സാധാരണ നിലയിലാക്കാൻ അധികൃതർക്ക് കഴിഞ്ഞത്. യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് മജെസ്റ്റിക്കിൽ നിന്ന് ബൈയ്യപ്പനഹള്ളിവരെ പിന്നീട് പ്രത്യേക മെട്രോസർവീസുകൾ ഏർപ്പെടുത്തിയെങ്കിലും തിരക്ക് കുറയ്ക്കാൻ…

Read More

അറ്റകുറ്റപ്പണി; പർപ്പിൾ ലൈൻ സർവീസ് തടസപ്പെടും 

ബെംഗളൂരു : പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച പർപ്പിൾ ലൈനിലെ എം.ജി. റോഡ് സ്റ്റേഷൻ മുതൽ ഇന്ദിരാനഗർ വരെയുള്ള ഭാഗത്ത് സർവീസ് തടസ്സപ്പെടുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. രാവിലെ ഏഴുമുതൽ ഒമ്പതുവരെയാണ് തടസ്സമുണ്ടാകുക. അതേസമയം ഇന്ദിരാനഗർ മുതൽ വൈറ്റ്ഫീൽഡ് വരെയും ചല്ലഘട്ട മുതൽ എം.ജി.റോഡുവരെയും പതിവുപോലെ സർവീസുകളുണ്ടാകും. ഗ്രീൻലൈനിലെ സർവീസുകൾക്കും തടസ്സമുണ്ടാകില്ല.

Read More

മെട്രോയിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; പിഴ 20 മടങ്ങ് വർധിപ്പിച്ചു 

ബെംഗളൂരു: മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകൾ തടയുന്നതിനായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ പിഴ തുക 20 മടങ്ങ് വർദ്ധിപ്പിച്ചു. അപമര്യാദയായി പെരുമാറിയതിനുള്ള പിഴ 500 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയതായി ബിഎംആർസിഎൽ അറിയിച്ചു. മെട്രോയിൽ യാത്രക്കാരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ മാസം നിരവധി സ്ത്രീകൾക്കെതിരായ ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More

മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി താഴെ വീണ യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. 35 കാരിയായ റീനയയാണ് മരിച്ചത്. ഡൽഹി ഇന്ദർലോക് സ്റ്റേഷനിലാണ് അപകടം നടന്നത്. വ്യാഴാഴ്ചയാണ് മെട്രോയുടെ വാതിലിൽ സാരിയുടെ ഒരു ഭാഗം കുടുങ്ങുകയും താഴെ വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് റീന മരിച്ചത്. അതേസമയം,അപകടം നടന്നത് ട്രെയിനിൽ കയറുമ്പോഴാണോ ഇറങ്ങുമ്പോഴാണോ എന്ന് വ്യക്തമല്ലെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തുമെന്ന് ഡൽഹി മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനുജ്…

Read More
Click Here to Follow Us