കെ-​റൈ​ഡി​ന് സ്‌​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണറെ നി​യ​മി​ച്ച് സർക്കാർ ഉത്തരവ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക റെ​യി​ൽ​വേ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി​യു​ടെ (കെ-​റൈ​ഡ്) സ്‌​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി ബി.​വി. വാ​സ​ന്തി അ​മ​റി​നെ നിയമിച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ

റെ​യി​ൽ​വേ​യും, സം​സ്ഥാ​ന സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള സം​യു​ക്ത സം​രം​ഭ​മാ​യ കെ-​റൈ​ഡ്, ബം​ഗ​ളൂ​രു സ​ബ​ർ​ബ​ൻ റെ​യി​ൽ പ​ദ്ധ​തി (ബി.​എ​സ്.​ആ​ർ.​പി) ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച ക​മ്പ​നി​യാ​ണ്.

കെ-​റൈ​ഡി​ന്റെ നി​ല​വി​ലെ എം.​ഡി എ​ൻ. മ​ഞ്ജു​ള, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, തു​റ​മു​ഖം, ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് എ​ന്നി​വ​യു​ടെ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

കെ-​റൈ​ഡി​ൻ്റെ കാര്യക്ഷമമായ ന​ട​ത്തി​പ്പും സ​ബ​ർ​ബ​ൻ റെ​യി​ൽ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തി​ൻ്റെ ആ​വ​ശ്യ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കെ-​റൈ​ഡി​ന് സ്‌​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റെ നി​യ​മി​ച്ച​ത്.

2017 ഐ.​എ.​എ​സ് ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് വാ​സ​ന്തി. നേ​ര​ത്തെ, ബം​ഗ​ളൂ​രു അ​ർ​ബ​ൻ ജി​ല്ല (നോ​ർ​ത്ത്) സ്പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി​രു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts