തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിൻ്റെ നിർദേശം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും നിർദേശത്തിൽ പറയുന്നു. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സ്‌റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍…
Read MoreDay: 28 May 2025
’ശശി തരൂർ ബി.ജെ.പിയുടെ സൂപ്പർ വക്താവ്’; മോദി സ്തുതിയിൽ തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: ശശി തരൂർ ബി.ജെ.പിയുടെ സൂപ്പർ വക്താവാകുകയാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് ഉദിത് രാജ്. ബി.ജെ.പി നേതാക്കൾ പോലും ഇതുവരെ പറയാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി മോദിയെ കുറിച്ച് തരൂർ പറയുന്നതെന്നും കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് അറിഞ്ഞിട്ടും ബി.ജെ.പി സർക്കാറിനെ പിന്തുണക്കുന്നത് ശശി തരൂർ തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്താനെതിരെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ സ്വീകരിച്ച നടപടികളെ വീണ്ടും പ്രകീർത്തിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാവാത്ത നടപടി മോദി ഭരണകാലത്ത് പാകിസ്താനെതിരെ ഉണ്ടായതെന്നായിരുന്നു തരൂരിൻ്റെ പരാമർശം. മോദിയെ…
Read More“മോദിയുടെ കാലത്ത് ഇന്ത്യ അതിർത്തി കടന്ന് പാകിസ്ഥാനെ ആക്രമിച്ചു”; കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാകാത്ത നടപടി, പ്രകീർത്തിച്ച് തരൂർ
പനാമ : പാകിസ്താനെതിരെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ സ്വീകരിച്ച നടപടികളെ വീണ്ടും അഭിനന്ദിച്ച് ശശി തരൂർ. കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാവാത്ത നടപടി മോദി ഭരണകാലത്ത് പാകിസ്താനെതിരെ ഉണ്ടായെന്നായിരുന്നു തരൂരിൻ്റെ പരാമർശം. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി പനാമയിലെത്തിയപ്പോഴായിരുന്നു തരൂർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീകരർക്ക് മനസിലായതാണ് ഈയടുത്തുണ്ടായ പ്രധാനമാറ്റമെന്ന് തരൂർ കൂട്ടിച്ചേർത്തു . ആദ്യമായി ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാകിസ്താനെ ആക്രമിച്ചത് 2015ലെ ഉറി സർജിക്കൽ സ്ട്രൈക്കിന്റെ സമയത്തായിരുന്നു. കാർഗിൽ യുദ്ധത്തിന്റെ സമയത്തുപോലും ഇത്തരമൊരു നടപടിയുണ്ടായില്ലെന്നും…
Read Moreറിഷഭ് പന്തിന് 30 ലക്ഷം പിഴ;
കുറഞ്ഞ ഓവര്‍ നിരക്കിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍ എസ് ജി) ക്യാപ്റ്റന്‍ റിഷഭ് പന്തിന് പിഴ. ലഖ്നൗവില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐ പി എല്‍ മത്സരത്തില്‍ ആണ് കുറഞ്ഞ ഓവർ നിരക്കുണ്ടായത്. സീസണിലെ ലഖ്നൗയുടെ മൂന്നാമത്തെ വീഴ്ചയാണിത്. ഏപ്രില്‍ അഞ്ച്, ഏപ്രില്‍ 26 തീയിതികളിൽ പന്തിന് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഓവര്‍ റേറ്റ് പിഴകളുമായി ബന്ധപ്പെട്ട ഐ പി എല്ലിന്റെ പെരുമാറ്റച്ചട്ടം പ്രകാരം, പ്ലേയിങ് ഇലവനിലെ മറ്റ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 12 ലക്ഷം രൂപയോ അവരുടെ മാച്ച്…
Read Moreയുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: എറണാകുളം കാലടി നീലീശ്വരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. മരണ കാരണം എന്തെന്ന് വ്യക്തമല്ല.
Read Moreനിലമ്പൂരിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവുമായി ബിജെപി ചർച്ച; പിന്നാലെ ബീന ജോസഫിനെ വിളിപ്പിച്ച് സതീശന്‍
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന് ചില പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചിലർ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുകയും ചെയ്തപ്പോൾ മറ്റൊരു പാർട്ടി മത്സരിക്കാൻ ആളെ തപ്പി ഇറങ്ങിയിരിക്കുകയാണ്. നിലമ്പൂരിൽ ബിജെപിയ്ക്കായി മത്സരിക്കാൻ നേതാവിലെ സമീപിച്ചിരിക്കുകയാണ് ബിജെപി നേതാക്കൾ. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫുമായാണ് ബിജെപി നേതാവ് എം ടി രമേഷ് ചർച്ച നടത്തിയത്. നിലമ്പൂരിൽ ബിജെപി സ്വതന്ത്രയായി മത്സരിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ ഉയർന്നത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശന്‍ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി…
Read Moreഇന്ത്യക്കാർക്ക് ഉൾപ്പെടെ തിരിച്ചടി; വിദ്യാർത്ഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തി യു.എസ്
വാഷിങ്ടൺ: വിദേശവിദ്യാർഥികൾക്കുള്ള വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് യു.എസ്. അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് വിസ അഭിമുഖങ്ങൾ യു.എസ് താൽക്കാലികമായി നിർത്തിവെക്കുന്നുവെന്നാണ് റിപ്പോർട്ട്. അതെസമയം നിലവിൽ വിസ അപ്പോയിൻമെന്റ് ലഭിച്ചവർക്ക് പുതിയ നിയന്ത്രണം ബാധകമാവില്ലെന്നും അവർക്ക് നിശ്ചയിച്ച തീയതിൽ തന്നെ അഭിമുഖത്തിൽ പങ്കെടുക്കാമെന്നും യു.എസ് വ്യക്തമാക്കി. വിസ അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ പരിശോധന നടത്താൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കം ശക്തമാകുന്നതിനിടെ വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യു.എസ് ഭരണകൂടം. സ്ഥാപനത്തിൽ…
Read Moreഹെൽമറ്റില്ലാതെ യാത്ര ചെയ്തു; ബംഗ്ലൂരുവിൽ ട്രാഫിക് പൊലീസുകാരന് പിഴ
ബംഗളൂരു: ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് ബംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന് പിഴ. ഡ്യൂട്ടി സമയത്ത് ഡിപ്പാർട്ട്മെന്റ് ബൈക്കിലാണ് ഇയാൾ ഹെൽമറ്റില്ലാതെ സഞ്ചരിച്ചത്. മെയ് 24നാണ് പിഴശിക്ഷക്ക് ആസ്പദമായ സംഭവമുണ്ടായത്. പൊലീസുകാരൻ ഹെൽമറ്റില്ലാതെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസുകാരൻ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നതിന്റെ ചിത്രം ഒരാൾ പകർത്തി എക്സിലൂടെ പങ്കുവെക്കുകയായിരുന്നു. എവിടെ വെച്ചാണ് ചിത്രങ്ങൾ പകർത്തിയതെന്ന വിവരങ്ങൾ ഉൾപ്പടെ പങ്കുവെച്ചായിരുന്നു ഇയാളുടെ എക്സ് പോസ്റ്റ്. പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എക്സ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബംഗളൂരു പൊലീസ് ഹെൽമറ്റില്ലാതെ സഞ്ചരിച്ച ഉദ്യോഗസ്ഥന് പിഴയിടുകയായിരുന്നു. 500 രൂപയാണ് പിഴയായി ഈടാക്കിയത്.…
Read Moreഇന്ത്യ സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറി; ഇനി ലഭിക്കുക ചിപ്പ് പതിപ്പിച്ച ഇ–പാസ്പോർട്ട്; സവിശേഷതകൾ ഇങ്ങനെ
ഡൽഹി: മുംബൈ, ഡൽഹി, കൊൽക്കത്ത മേഖലകളിൽനിന്നുകൂടി തിങ്കളാഴ്ച ഇ–പാസ്പോർട്ട് ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫിസുകളിൽനിന്നും ഇനി നൽകുക ഇതു മാത്രമാകും. രാജ്യം സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കേരളത്തിലെ എല്ലാ റീജനൽ പാസ്പോർട്ട് ഓഫിസുകളും ഇതിനകംതന്നെ ഇ–പാസ്പോർട്ടുകൾ നൽകിത്തുടങ്ങി. പുതിയ അപേക്ഷകർക്കും പാസ്പോർട്ട് പുതുക്കുന്നവർക്കും ഇനി ലഭിക്കുക ഇതായിരിക്കും. നിലവിലുള്ള പാസ്പോർട്ടുകൾ കാലാവധി അവസാനിക്കുംവരെ ഉപയോഗിക്കാം. കഴിഞ്ഞ നവംബറിൽ ഭുവനേശ്വറിലും നാഗ്പൂരിലുമാണു പാസ്പോർട്ട് സേവാ 2.O പദ്ധതിപ്രകാരം പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം വിദേശകാര്യ…
Read Moreബെംഗളൂരുവിൽ ഓടുന്ന കാറിൽ പ്രണയം; യുവാവ് സൺറൂഫ് തുറന്ന് യുവതിയെ ചുംബിച്ചു!; വൈറലായി വീഡിയോ
ബെംഗളൂരു: നഗരത്തിൽ ഒരു യുവാവ് ഓടുന്ന കാറിന്റെ സൺറൂഫ് തുറന്ന് യുവതിയോടൊത്ത് നിന്ന് റോഡിന്റെ മധ്യത്തിൽ യുവതിയെ ചുംബിച്ച സംഭവം വൈറൽ ആയി. ഈ രംഗം അതുവഴി കടന്നുപോയ ഒരു വാഹനയാത്രികൻ മൊബൈൽ ഫോണിൽ പകർത്തി വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ കമിതാക്കളുടെ പ്രണയം സോഷ്യൽ മീഡിയയിൽ വൈറലായി. ബെംഗളൂരുവിലെ തിരക്കേറിയ ട്രിനിറ്റി റോഡിലാണ് സംഭവം. ഓടുന്ന കാറിന്റെ സൺറൂഫിലൂടെ ഒരു യുവ കമിതാക്കൾ അനുചിതമായി പെരുമാറുന്നത് ക്യാമറയിൽ പതിഞ്ഞു. ഹലസുരു ട്രാഫിക് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയ ഇരുവർക്കുമെതിരെ…
Read More