വാഷിങ്ടൺ: വിദേശവിദ്യാർഥികൾക്കുള്ള വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് യു.എസ്. അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് വിസ അഭിമുഖങ്ങൾ യു.എസ് താൽക്കാലികമായി നിർത്തിവെക്കുന്നുവെന്നാണ് റിപ്പോർട്ട്.
അതെസമയം നിലവിൽ വിസ അപ്പോയിൻമെന്റ് ലഭിച്ചവർക്ക് പുതിയ നിയന്ത്രണം ബാധകമാവില്ലെന്നും അവർക്ക് നിശ്ചയിച്ച തീയതിൽ തന്നെ അഭിമുഖത്തിൽ പങ്കെടുക്കാമെന്നും യു.എസ് വ്യക്തമാക്കി. വിസ അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ പരിശോധന നടത്താൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ
അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കം ശക്തമാകുന്നതിനിടെ വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യു.എസ് ഭരണകൂടം. സ്ഥാപനത്തിൽ അറിയിക്കാതെ ക്ലാസിൽ പങ്കെടുക്കാതിരിക്കുകയും കോഴ്സ് പാതിവഴിയിൽ നിർത്തുകയും ചെയ്താൽ വിസ റദ്ദാക്കുമെന്നാണ് യു.എസ് എംബസി മുന്നറിയിപ്പ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
