ഹെൽമറ്റില്ലാതെ യാത്ര ചെയ്തു; ബംഗ്ലൂരുവിൽ ട്രാഫിക് പൊലീസുകാരന് പിഴ

ബംഗളൂരു: ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് ബംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന് പിഴ. ഡ്യൂട്ടി സമയത്ത് ഡിപ്പാർട്ട്മെന്റ് ബൈക്കിലാണ് ഇയാൾ ഹെൽമറ്റില്ലാതെ സഞ്ചരിച്ചത്. മെയ് 24നാണ് പിഴശിക്ഷക്ക് ആസ്പദമായ സംഭവമുണ്ടായത്. പൊലീസുകാരൻ ഹെൽമറ്റില്ലാതെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പൊലീസുകാരൻ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നതിന്റെ ചിത്രം ഒരാൾ പകർത്തി എക്സിലൂടെ പങ്കുവെക്കുകയായിരുന്നു. എവിടെ വെച്ചാണ് ചിത്രങ്ങൾ പകർത്തിയതെന്ന വിവരങ്ങൾ ഉൾപ്പടെ പങ്കുവെച്ചായിരുന്നു ഇയാളുടെ എക്സ് പോസ്റ്റ്. പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

എക്സ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബംഗളൂരു പൊലീസ് ഹെൽമറ്റില്ലാതെ സഞ്ചരിച്ച ഉദ്യോഗസ്ഥന് പിഴയിടുകയായിരുന്നു. 500 രൂപയാണ് പിഴയായി ഈടാക്കിയത്. ബംഗളൂരു ​പൊലീസിലെ എ.എസ്.ഐയാണ് ഹെൽമറ്റില്ലാതെ സഞ്ചരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീസുരക്ഷ അളക്കാൻ വേഷംമാറി അർധരാത്രി ബസ് സ്റ്റോപ്പിൽ; വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us