ഇന്ത്യ സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറി; ഇനി ലഭിക്കുക ചിപ്പ് പതിപ്പിച്ച ഇ–പാസ്പോർട്ട്; സവിശേഷതകൾ ഇങ്ങനെ

ഡൽഹി: മുംബൈ, ഡൽഹി, കൊൽക്കത്ത മേഖലകളിൽനിന്നുകൂടി തിങ്കളാഴ്ച ഇ–പാസ്പോർട്ട് ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫിസുകളിൽനിന്നും ഇനി നൽകുക ഇതു മാത്രമാകും.

രാജ്യം സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.

കേരളത്തിലെ എല്ലാ റീജനൽ പാസ്പോർട്ട് ഓഫിസുകളും ഇതിനകംതന്നെ ഇ–പാസ്പോർട്ടുകൾ നൽകിത്തുടങ്ങി. പുതിയ അപേക്ഷകർക്കും പാസ്പോർട്ട് പുതുക്കുന്നവർക്കും ഇനി ലഭിക്കുക ഇതായിരിക്കും.

നിലവിലുള്ള പാസ്പോർട്ടുകൾ കാലാവധി അവസാനിക്കുംവരെ ഉപയോഗിക്കാം. കഴിഞ്ഞ നവംബറിൽ ഭുവനേശ്വറിലും നാഗ്പൂരിലുമാണു പാസ്പോർട്ട് സേവാ 2.O പദ്ധതിപ്രകാരം പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്.

ഏപ്രിൽ ഒന്നിനു പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. ഏപ്രിലിൽ തന്നെ കേരളത്തിൽ ആദ്യമായി കോഴിക്കോട്ടു പദ്ധതി തുടങ്ങി

റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് പതിപ്പിച്ചതാണ് ഇ–പാസ്പോർട്ട്. വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

പാസ്പോർട്ടിന്റെ കവർപേജിൽതന്നെ സ്വർണനിറത്തിൽ ചിപ്പിന്റെ രൂപം പ്രിന്റ് ചെയ്തിട്ടുണ്ട്. ചിപ്പിലടങ്ങിയ വിവരങ്ങൾ പാസ്പോർട്ടിന്റെ പേജുകളിൽ അച്ചടിച്ചിട്ടുമുണ്ടാകും.

വിമാനത്താവളങ്ങളിലും രാജ്യാന്തര അതിർത്തിയിലും വെരിഫിക്കേഷനും ഇമിഗ്രേഷൻ നടപടികളും മറ്റും എളുപ്പമുള്ളതാക്കാൻ ഇ–പാസ്പോർട്ട് സഹായിക്കും. വ്യാജ പാസ്പോർട്ട് തട്ടിപ്പ് തടയുന്ന ഈ പതിപ്പ് ഡേറ്റ സുരക്ഷയും ഉറപ്പാക്കും.

സവിശേഷതകൾ ഇങ്ങനെ

പാസ്പോര്‍ട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങുന്ന മൈക്രോചിപ്പാണ് ഇ-പാസ്പോര്‍ട്ടിന്‍റെ മുഖ്യ ആകര്‍ഷണം. രാജ്യാന്തര യാത്രകള്‍ക്കും കുടിയേറ്റത്തിനും കൂടുതല്‍ ഗുണകരമായ ഇ-പാസ്‌പോര്‍ട്ട് സംവിധാനത്തിലേക്ക് ഇത് വഴിവയ്ക്കും എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍റെ (ICAO) മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഈ പാസ്പോര്‍ട്ട് ഇറക്കുക. നാസിക്കിലെ സെക്യൂരിറ്റി പ്രസില്‍ ആയിരിക്കും ഇവ പ്രിന്‍റ് ചെയ്യുക. ഇ-പാസ്പോര്‍ട്ടും സാധാരണ പാസ്പോര്‍ട്ടും തമ്മില്‍ എന്താണ് വ്യത്യാസം എന്നത് പ്രധാന ചോദ്യമാണ്. അതിന് പ്രധാന ഉത്തരം അതില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് തന്നെയാണ്. ഇതില്‍ പാസ്പോര്‍ട്ട് ഉടമയെ സംബന്ധിച്ച ബയോമെട്രിക് ഡേറ്റ, പേര്, അഡ്രസ്, മറ്റു തിരിച്ചറിയാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടും.

  നമ്മ മെട്രോ പിങ്ക്-ബ്ലൂ ലൈൻ ജോലികൾ നിർത്തിവച്ചു! ഉദ്ഘാടനം അനിശ്ചിതത്വത്തിൽ ?

ഉടമ നടത്തിയ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളടക്കം അതില്‍ ലഭ്യമാക്കും. ഉന്നത നിലവാരമുള്ള സുരക്ഷാ വലയം ചിപ്പിന് ഒരുക്കും. ചിപ്പുള്ള പാസ്‌പോര്‍ട്ട് ആണ് ഉപയോഗിക്കുന്നതെങ്കില്‍ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാകും.  ചിപ്പിന്റെ സവിശേഷതകളില്‍ മുഖ്യം അതിന്റെ റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) മൈക്രോചിപ്പ് തന്നെയാണ്.

ബയോമെട്രിക് ഡേറ്റ അടക്കം അടങ്ങുന്ന ചിപ്പില്‍ നിന്ന് അനുവാദമില്ലാതെ ഡേറ്റ എടുത്തേക്കാനുള്ള സാധ്യത കുറയ്ക്കാനായി കനത്ത സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ഈ പദ്ധതിയുടെ ആദ്യഘട്ടമായി നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ക്കും, മറ്റ് ഉദ്യോഗസ്ഥര്‍ക്കും 20,000 ഇ-പാസ്‌പോര്‍ട്ട് നല്‍കി കഴിഞ്ഞു. ഇത് വിജയകരമായാല്‍ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ലഭ്യമാക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts