ബെംഗളൂരുവിൽ ഓടുന്ന കാറിൽ പ്രണയം; യുവാവ് സൺറൂഫ് തുറന്ന് യുവതിയെ ചുംബിച്ചു!; വൈറലായി വീഡിയോ

ബെംഗളൂരു: നഗരത്തിൽ ഒരു യുവാവ് ഓടുന്ന കാറിന്റെ സൺറൂഫ് തുറന്ന് യുവതിയോടൊത്ത് നിന്ന് റോഡിന്റെ മധ്യത്തിൽ യുവതിയെ ചുംബിച്ച സംഭവം വൈറൽ ആയി.

ഈ രംഗം അതുവഴി കടന്നുപോയ ഒരു വാഹനയാത്രികൻ മൊബൈൽ ഫോണിൽ പകർത്തി വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ കമിതാക്കളുടെ പ്രണയം സോഷ്യൽ മീഡിയയിൽ വൈറലായി.

ബെംഗളൂരുവിലെ തിരക്കേറിയ ട്രിനിറ്റി റോഡിലാണ് സംഭവം. ഓടുന്ന കാറിന്റെ സൺറൂഫിലൂടെ ഒരു യുവ കമിതാക്കൾ അനുചിതമായി പെരുമാറുന്നത് ക്യാമറയിൽ പതിഞ്ഞു.

  എൽഇഡി സ്ക്രീൻ അടക്കം വിപുലമായ ഒരുക്കങ്ങൾ; ഐപിഎൽ ഫൈനൽ ആഘോഷമാക്കാൻ നഗരത്തിലെ പബ്ബുകളും റസ്റ്ററന്റുകളും സജ്ജം

ഹലസുരു ട്രാഫിക് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയ ഇരുവർക്കുമെതിരെ ബെംഗളൂരു പോലീസ് കർശന നടപടിയെടുക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടു.

കമിതാക്കളുടെ പെരുമാറ്റത്തിൽ നെറ്റിസൺമാർ രോഷാകുലരാണ്. ഇത് ഗതാഗത നിയമങ്ങളുടെയും മാന്യതയുടെയും ലംഘനം മാത്രമല്ല, റോഡിലുള്ള മറ്റുള്ളവരുടെ സുരക്ഷയ്ക്കും അപകടമുണ്ടാക്കുമെന്ന് പറഞ്ഞുകൊണ്ട് അവർ രോഷം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us