ബംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തിലേയ്ക്കുള്ള സ്​പെഷ്യൽ ട്രെയിൻ ഒരു മാസം കൂടി സർവീസ് നടത്തും

ബംഗളൂരു: ബംഗളൂരു എസ്.എം.വി.ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് വിശാഖപട്ടണത്തേക്കുള്ള പ്രത്യേക ട്രെയിൻ ഒരു മാസം കൂടി സർവീസ് നടത്തും.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് നടപടി. മെയ് 25 വരെ ട്രെയിൻ സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ജൂൺ 29 വരെ സർവീസ് തുടരുമെന്നാണ് പുതിയ അറിയിപ്പ്.

  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും

08581 വിശാഖപട്ടണം-എസ്.എം.വി.ടി ബംഗളൂരു വീക്ക്‍ലി എക്സ്പ്രസാണ് ജൂൺ 29 വരെ സർവീസ് നീട്ടുന്നത്. മടക്ക ട്രെയിനിന്റെ സർവീസ് ജൂൺ 30 വരെയും നീട്ടിയിട്ടുണ്ട്.

രണ്ട് ട്രെയിനുകളും അഞ്ച് ട്രിപ്പുകൾ അധികമായി നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. തിങ്കളാഴ്ച വിശാഖപട്ടണത്ത് നിന്നും ചൊവ്വാഴ്ച ബംഗളൂരുവിൽ നിന്നുമാകും ട്രെയിൻ സർവീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts