ദീപാവലി സ്പെഷ്യൽ വന്ദേ ഭാരത് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം 

ബംഗളൂരു: ദീപാവലി സ്പെഷ്യലായി ബംഗളൂരു-എറണാകുളം റൂട്ടിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിൻ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നവംബർ 10,11,12 തിയ്യതികളിൽ ആണ് വന്ദേ ഭാരത് പകൽ സർവീസിന് അനുമതി തേടിയത്. ചെന്നൈ-ബെംഗളൂരു സ്പെഷ്യൽ സർവീസാണ് പിന്നീട് എറണാകുളത്തേക്ക് നീട്ടുന്നത്. 8 കൊച്ചുകളുള്ള ട്രെയിനിന്റെ ടിക്കറ്റ് നിരക്കും ബുക്കിങ്ങും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെഎസ്ആർ ബെംഗളുരു സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് എറണാകുളം എത്തും. തിരിച്ച് 2 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.30 ന് ബംഗളുരുവിൽ…

Read More

വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകുന്നവർക്ക് 3 സ്പെഷ്യൽ ട്രെയിനുകൾ

ബംഗളൂരു: വോട്ട് ചെയ്യാൻ നാട്ടിലേക്ക് മടങ്ങുന്നവർക്കായി നഗരത്തിൽ നിന്നും 3 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ബയ്യപ്പനഹള്ളി എസ്എംവിടി – ബെളഗാവി, യശ്വന്തപുര -മുരുഡേശ്വർ, കെഎസ്ആർ ബെംഗളൂരു- ബീദർ സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് രാത്രി പുറപ്പെടും. 10 ട്രൈനുകളിൽ ഇന്നും നാളെയും അധിക കോച്ചുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Read More

വിഷു, ഈസ്റ്റർ പ്രത്യേക ട്രെയിൻ ഉടൻ പ്രഖ്യാപിക്കണം; കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം

ബെംഗളൂരു: വിഷു, ഈസ്റ്റര്‍ അവധിക്ക് നാട്ടിലെത്താന്‍ ഇത്തവണയും ബെംഗളൂരു മലയാളികള്‍ പ്രയാസപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നു. കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍റെ പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ ഇത്തവണയും യാത്ര ദുരിതമാകും. ഏപ്രില്‍ 5,6,7 തീയതികളിലാണ് കൂടുതല്‍ പേര്‍ നാട്ടിലേക്ക് മടങ്ങുക. ഈ ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകള്‍ നേരത്തേ തന്നെ തീര്‍ന്നിട്ടുണ്ട്. മുന്‍കൂട്ടി സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചാല്‍ മാത്രമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താനാകൂ. സാധാരണയായി അവസാനനിമിഷമാണ് ഇത്തരം സ്പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിക്കുക. അതോടെ, പകല്‍ സമയങ്ങളിലെ സ്പെഷല്‍ ട്രെയിനുകള്‍ കാലിയായി ഓടുകയാണ് പതിവ്. ഈസ്റ്റര്‍-വിഷു,…

Read More

കണ്ണൂരിലേക്ക് ഹോളി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

ബെംഗളൂരു : ഹോളി തിരക്കിന്റെ ഭാഗമായി  ബെംഗളൂരുവിൽ നിന്ന് എ. സി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. കണ്ണൂരിലേക്ക് ഈമാസം 7ന് രാത്രി 11.55-ന് ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽനിന്നാണ് ഹോളി എക്സ്‌പ്രസ് പ്രത്യേക തീവണ്ടി (06501) പുറപ്പെടുക. എട്ടിന് ഉച്ചയ്ക്ക് രണ്ടിന് തീവണ്ടി കണ്ണൂരിലെത്തും. തീവണ്ടിയിൽ 18 എ.സി. ത്രീ ടയർ കോച്ചുകളുള്ള ട്രെയിനിന്  കെ ആർ പുറം, ബംഗാരപ്പേട്ട്, സേലം, ഈറോട്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ ഉള്ളത്. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. സമയക്രമം വിശ്വേശ്വരായ…

Read More

മൈസൂരു -കണ്ണൂർ സ്പെഷൽ ട്രെയിൻ ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു:  പുതുവത്സര യാത്രാത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ പ്രഖ്യാപിച്ച മൈസൂരു -കണ്ണൂർ സ്പെഷൽ ട്രെയിൻ ബുക്കിങ് ആരംഭിച്ചു. 30ന് എസി 3 ടയറിൽ 656, എസി 2 ടയറിൽ 160 എന്നിങ്ങനെ സീറ്റുകളാണ് ബാക്കിയുള്ളത്. ജനുവരി 1ന് എസി 3 ടയറിൽ 663, എസി 2 ടയറിൽ 159 സീറ്റുകളുണ്ട്. മടക്കയാത്രയിൽ 31ന് എസി 3 ടയറിൽ 569, എസി 2 ടയറിൽ 157, ജനുവരി 2ന് എസി 3 ടയറിൽ 581, എസി 2 ടയറിൽ 163 എന്നിങ്ങനെയാണ് സീറ്റുകൾ ബാക്കിയുള്ളത്. ഇന്നു രാത്രി…

Read More

മണ്ഡലകാലം; സംസ്ഥാനത്ത് നിന്ന് 6 സ്പെഷ്യൽ ട്രെയിനുകൾ കൂടി

ബെംഗളൂരു: ശബരിമല മണ്ഡലകാല തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി ബെള​ഗാവി എന്നിവടങ്ങളിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും 6 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ പശ്ചിമ റെയിൽവേ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച വിജയപുര – കോട്ടയം സ്പെഷ്യൽ ട്രെയിൻ 21 ന് സർവീസ് ആരംഭിക്കുന്നതിന് പിന്നാലെയാണ് വടക്കൻ കർണാടകയിൽ നിന്നുള്ള തീർത്ഥാടകർക്ക് കൂടി സൗകര്യപ്രദമാകുന്ന പുതിയ ട്രെയിനുകൾ. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ദിവസം ആരംഭിക്കും. 6 ട്രെയിനുകളും കെ ആർ പുരം, യെലഹങ്ക സ്റ്റേഷൻ വഴി കടന്നുപോകുന്നത് ബെംഗളൂരു മലയാളികൾക്കും സൗകര്യപ്രദമാണ്. ട്രെയിൻ വിവര പട്ടിക   ഹുബ്ബള്ളി…

Read More

ഓണത്തിരക്ക്- ബെംഗളൂരു, ചെന്നൈ സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണ റെയിൽവേ 

ബെംഗളൂരു: ഓണത്തിരക്ക് നിയന്ത്രിക്കാൻ സ്പെഷ്യൽ ട്രയിനുകളുമായി ദക്ഷിണ റെയിൽവേ. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ്. – കൊച്ചുവേളി എസ്എംവിടി ബെംഗളൂരു സെപ്റ്റംബർ 11 ന് വൈകുന്നേരം 5 മണിക്ക് കൊച്ചുവെളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.10 ന് ബെംഗളൂരുവിൽ എത്തും. തിരികെ 12 ന് വൈകുന്നേരം 3 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു 13 നു പുലർച്ചെ കൊച്ചുവേളിയിൽ എത്തും. കോട്ടയം വഴിയുള്ള ട്രെയിനുകൾ – താംബരം – കൊച്ചുവേളി സ്പെഷ്യൽ സെപ്റ്റംബർ 4 ന് ഉച്ചക്ക് 2.15 ന്…

Read More

സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നു 

ബെംഗളൂരു: ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയായിട്ടും ബെംഗളൂരുവിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നു. കൂടുതൽ ആളുകളും നാട്ടിലേക്ക് പോവാൻ തിരഞ്ഞെടുത്തിരിക്കുന്നത് സെപ്റ്റംബർ 2 മുതൽ 7 വരെയുള്ള ദിവസങ്ങളാണ്. എന്നാൽ ഈ ദിവസങ്ങളിൽ ട്രെയിൻ ടിക്കറ്റുകൾ തീർന്ന സ്ഥിതിയാണ് നിലവിൽ. വിനായക ചതുർത്ഥി, വേളാങ്കണ്ണി പെരുന്നാൾ തിരക്കുകളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണ പശ്ചിമ റയിൽവേ 6 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്ചയെങ്കിലും ഓണം അവധിയോടാനുബന്ധിച്ച  സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചാൽ മാത്രമേ മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക്…

Read More

ഓണാവധി കഴിഞ്ഞ് തിരിച്ച് വരുന്നവർക്കായി സ്പെഷ്യൽ ട്രെയിൻ; ബുക്കിംഗ് ഉടൻ ആരംഭിക്കും.

ബെംഗളൂരു : ഓണാവധി കഴിഞ്ഞ് തിരിച്ചെത്തുന്നവർക്കായി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. സെ‌പ്റ്റംബർ 11 ന് കൊച്ചുവേളിയിൽ നിന്ന് ബയപ്പനഹള്ളി വിശ്വേശ്വരയ്യ ടെർമിനൽ വരെയാണ് തീവണ്ടി സർവീസ് നടത്തുക. അതേ ദിവസത്തെ മറ്റ് ട്രെയിനുകളിൽ ഉള്ള ടിക്കറ്റുകൾ തീർന്നതിനാലാണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 8 മണി മുതൽ ബുക്കിംഗ് ആരംഭിക്കും. ബുക്കിംഗ് കൂടുന്നതിന് അനുസരിച്ച് വില നിരക്ക് വർദ്ധിക്കുന്ന കാറ്റഗറിയിൽ പെട്ട ട്രെയിൻ ആണ് സർവ്വീസ് നടത്തുന്നത്. ട്രെയിൻ റൂട്ടും സമയവും താഴെ നൽകിയിരിക്കുന്നു.

Read More

കർണാടകയിൽ നിന്ന് വാരാണസിയിലേക്ക് പ്രത്യേക ട്രെയിൻ ഉടൻ

ബെംഗളൂരു : കാബിനറ്റിലെ ഏക വനിത, മുസ്‌രൈ, വഖഫ്, ഹജ്ജ് മന്ത്രി ശശികല ജോലെയാണ് മതപരമായ തീർഥാടനങ്ങളെ കേന്ദ്രീകരിച്ചുള്ള പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നത്. നമ്മുടെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന അനേകം ഭക്തർക്ക് പൂർണ്ണമായ വിവരങ്ങൾ അറിയാൻ ഒരിടത്തും ഇല്ലായിരുന്നു. ഐടിഎംഎസ് ജില്ലകളിലെ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു – ക്ഷേത്രം, അതിലെ പ്രതിഷ്ഠ, ക്ഷേത്ര സ്വത്തുക്കൾ, വിവിധ സേവകളുടെ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള ചരിത്രപരവും പുരാണപരവുമായ വിവരങ്ങൾ. ഇപ്പോൾ സേവനങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാം. എസ്ബിഐയുമായി ബന്ധപ്പെടുത്തി ഞങ്ങൾ 15-20 ക്ഷേത്രങ്ങളിൽ ഇ-ഹുണ്ടി സ്വീകരിക്കുന്നു. സംഭാവനകൾ ദുരുപയോഗം ചെയ്യപ്പെടാത്തതിനാൽ…

Read More
Click Here to Follow Us