പ്രേമലു ഒടിടി തിയ്യതി പുറത്ത്

യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. തിയറ്ററുകളില്‍ 100 കോടിയും കളക്ഷനും നേടി പ്രേമലുവിന്റെ ബോക്സ്‌ഓഫീസിലെ ജൈത്രയാത്ര തുടരുകയാണ്. കൂടാതെ ചിത്രം തെലുങ്ക്, തമിഴ് ഡബ് പതിപ്പുകളുടെ റിലീസുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ടുകള്‍ പ്രേമലു ഇനി ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ചിത്രം തിയറ്ററുകളില്‍ റിലീസായതിന് ശേഷം പ്രേമലുവിന്റെ ഒടിടി അവകാശം വിറ്റുപോയത്. റിപ്പോർട്ടുകള്‍ പ്രകാരം പ്രേമലുവിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ്. എന്നാല്‍ ഇക്കാര്യം നേരത്തെ ചിത്രത്തില്‍ ചിത്രത്തിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് നിഷേധിച്ചിരുന്നു.…

Read More

ഈസ്റ്റർ, കേരളത്തിലേക്ക് കൂടുതൽ ബസുകൾ

ബെംഗളൂരു: ഈസ്റ്റർ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് കേരള ആർടിസി കർണാടക ആർടിസി സ്പെഷൽ സർവിസുകൾ നടത്തുന്നു. കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കൂടുതലൽ സർവീസുകൾ. ഇതിനുവേണ്ടി ബുക്കിങ് തുടങ്ങി. കൂടുതൽ തിരക്കുള്ള ഏപ്രിൽ അഞ്ച്, ആറ് തീയതികളിലാണ് ഈ സർവിസുകൾ. ഈ ദിവസങ്ങളിലെ പതിവ് ബസുകളിലെ ടിക്കറ്റുകൾ നേരത്തെ തീർന്നിരുന്നു. തൊട്ടടുത്ത ആഴ്ച വിഷുകൂടി വരുന്നതോടെ കൂടുതൽ സ്പെഷൽ ബസുകൾ അനുവദിക്കും.

Read More

വിഷു, ഈസ്റ്റർ പ്രത്യേക ട്രെയിൻ ഉടൻ പ്രഖ്യാപിക്കണം; കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം

ബെംഗളൂരു: വിഷു, ഈസ്റ്റര്‍ അവധിക്ക് നാട്ടിലെത്താന്‍ ഇത്തവണയും ബെംഗളൂരു മലയാളികള്‍ പ്രയാസപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നു. കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍റെ പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ ഇത്തവണയും യാത്ര ദുരിതമാകും. ഏപ്രില്‍ 5,6,7 തീയതികളിലാണ് കൂടുതല്‍ പേര്‍ നാട്ടിലേക്ക് മടങ്ങുക. ഈ ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകള്‍ നേരത്തേ തന്നെ തീര്‍ന്നിട്ടുണ്ട്. മുന്‍കൂട്ടി സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചാല്‍ മാത്രമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താനാകൂ. സാധാരണയായി അവസാനനിമിഷമാണ് ഇത്തരം സ്പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിക്കുക. അതോടെ, പകല്‍ സമയങ്ങളിലെ സ്പെഷല്‍ ട്രെയിനുകള്‍ കാലിയായി ഓടുകയാണ് പതിവ്. ഈസ്റ്റര്‍-വിഷു,…

Read More

പുത്തൻ പ്രതീക്ഷയുടെ വിഷു ആഘോഷിച്ച് മലയാളികൾ

തിരുവനന്തപുരം: പ്രത്യാശയ്ക്കുമേൽ കരിനിഴലായി കഴിഞ്ഞ വർഷങ്ങളിൽ പടർന്നു നിന്ന കൊവിഡ് ഭീതി ഒഴിഞ്ഞ് ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി മലയാളികൾ വിഷു ആഘോഷിക്കുന്നു. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികൾ വിഷുവിനെ വരവേറ്റു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ പൊൻകണി. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാൽക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. ഇത് സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കം.…

Read More

വിഷു, ഈസ്റ്റർ അവധി ദിവസങ്ങൾ; ട്രെയിനുകളിൽ 12നും 13നും തിരക്ക്.

ബെംഗളൂരു: വിഷു, ഈസ്റ്റർ പ്രമാണിച്ച് കേരളത്തിലേക്കുള്ള യാത്രക്ക് പദ്ധതിയിടുന്നവർക്ക് ദുഃഖവാർത്ത നിലവിൽ ഇപ്പോൾത്തന്നെ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ ആണ്. ഏപ്രിൽ 12നും 13നും കെഎസ്ആർ ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസ്(16315), കെഎസ്ആർ ബെംഗളൂരു- കന്യാകുമാരി എക്സ്പ്രസ് (16526) സെക്കൻഡ് സ്‌ലീപ്പർ എന്നിവയുടെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു. യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിൽ (16511) ആർഎസി 95ലെത്തി. മൈസൂരു-കൊച്ചുവേളി എക്സ്പ്രസിൽ (16315) വെയ്റ്റ് ലിസ്റ്റ് 10ലെത്തി

Read More
Click Here to Follow Us