പുത്തൻ പ്രതീക്ഷയുടെ വിഷു ആഘോഷിച്ച് മലയാളികൾ

തിരുവനന്തപുരം: പ്രത്യാശയ്ക്കുമേൽ കരിനിഴലായി കഴിഞ്ഞ വർഷങ്ങളിൽ പടർന്നു നിന്ന കൊവിഡ് ഭീതി ഒഴിഞ്ഞ് ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി മലയാളികൾ വിഷു ആഘോഷിക്കുന്നു. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികൾ വിഷുവിനെ വരവേറ്റു.

പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ പൊൻകണി. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാൽക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. ഇത് സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കം. പൂത്തിരിയുടെ വർണ്ണപ്പൊലിമയും പുത്തനുടുപ്പുകളുടെ പകിട്ടും കൂടിയാണ് മലയാളിക്ക് ഓരോ വിഷുക്കാലവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts