വൈദ്യുതി മുടക്കത്തിൽ നിന്നും രക്ഷപ്പെടാൻ ഒരുങ്ങി നഗരം 

electricity

ബെംഗളൂരു: നഗരത്തിലുള്ളവർക്ക് സുപരിചിതമായതും പകൽ മുഴുവൻ നീണ്ടുനിൽക്കുന്നതുമായ വൈദ്യുതി മുടക്കത്തിന് ശേഷം, രാജാജിനഗർ, ഇന്ദിരാനഗർ, ഹെബ്ബാൾ, ആർആർ നഗർ, ശിവാജിനഗർ, ഹെബ്ബാൾ എന്നിവിടങ്ങളിലെ ചില ഭാഗങ്ങൾക്ക് ഒടുവിൽ തടസ്സമില്ലാത്ത വൈദ്യുതി ലഭിക്കാൻ സാധ്യത.

ഓവർഹെഡ് ഇലക്‌ട്രിക് ലൈനുകളെ ഭൂഗർഭ കേബിളുകളാക്കി മാറ്റാനുള്ള ബെസ്‌കോമിന്റെ അഭിലാഷ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

ആദ്യ രണ്ട് ഘട്ടങ്ങളും 2021 ഒക്ടോബറിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും റോഡ് കട്ടിംഗ് അനുമതികൾ നേടുന്നതിലെ കാലതാമസം പോലുള്ള ഒന്നിലധികം തടസ്സങ്ങൾ കാരണം പദ്ധതി പിന്നോട്ട് പോകുകയാണെന്ന് ബെസ്കോം പറഞ്ഞു. കഴിഞ്ഞ മാസം മുതൽ പരീക്ഷ നടക്കുന്നതിനാൽ പണി മുടങ്ങിക്കിടക്കുകയാണെന്ന് ബെസ്‌കോം മാനേജിംഗ് ഡയറക്ടർ രാജേന്ദ്ര ചോളൻ പറഞ്ഞു.

പരീക്ഷാ സീസണിൽ നീണ്ട പവർകട്ട് താങ്ങാൻ കഴിയില്ലന്നും അത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നതിനാലും, ഞങ്ങൾ പ്രക്രിയ താൽക്കാലികമായി മന്ദഗതിയിലാക്കുകയായിരുന്നെന്നും എന്നാൽ ആദ്യ രണ്ട് ഘട്ടങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഒരു മാസത്തിനകം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നും ചോളൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts