സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നു 

ബെംഗളൂരു: ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയായിട്ടും ബെംഗളൂരുവിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നു.

കൂടുതൽ ആളുകളും നാട്ടിലേക്ക് പോവാൻ തിരഞ്ഞെടുത്തിരിക്കുന്നത് സെപ്റ്റംബർ 2 മുതൽ 7 വരെയുള്ള ദിവസങ്ങളാണ്. എന്നാൽ ഈ ദിവസങ്ങളിൽ ട്രെയിൻ ടിക്കറ്റുകൾ തീർന്ന സ്ഥിതിയാണ് നിലവിൽ.

വിനായക ചതുർത്ഥി, വേളാങ്കണ്ണി പെരുന്നാൾ തിരക്കുകളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണ പശ്ചിമ റയിൽവേ 6 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

ഈ ആഴ്ചയെങ്കിലും ഓണം അവധിയോടാനുബന്ധിച്ച  സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചാൽ മാത്രമേ മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തു നാട്ടിലെത്താൻ സാധിക്കൂ. അല്ലെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിനു ഒരു ദിവസം മുൻപുള്ള തത്കാലിൽ മാത്രമാണ് മലയാളികളുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts