കണ്ണൂരിലേക്ക് ഹോളി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

ബെംഗളൂരു : ഹോളി തിരക്കിന്റെ ഭാഗമായി  ബെംഗളൂരുവിൽ നിന്ന് എ. സി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. കണ്ണൂരിലേക്ക് ഈമാസം 7ന് രാത്രി 11.55-ന് ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽനിന്നാണ് ഹോളി എക്സ്‌പ്രസ് പ്രത്യേക തീവണ്ടി (06501) പുറപ്പെടുക.

എട്ടിന് ഉച്ചയ്ക്ക് രണ്ടിന് തീവണ്ടി കണ്ണൂരിലെത്തും. തീവണ്ടിയിൽ 18 എ.സി. ത്രീ ടയർ കോച്ചുകളുള്ള ട്രെയിനിന്  കെ ആർ പുറം, ബംഗാരപ്പേട്ട്, സേലം, ഈറോട്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ ഉള്ളത്. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

സമയക്രമം

വിശ്വേശ്വരായ ടെർമിനലിൽനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് കൃഷ്ണരാജപുരം (രാത്രി 12.38), ബംഗാരപ്പേട്ട് (പുലർച്ചെ 1.23), സേലം (പുലർച്ചെ 5.12), ഈറോഡ് ജങ്ഷൻ (രാവിലെ 6.25), തിരുപ്പുർ (രാവിലെ 7.13), കോയമ്പത്തൂർ ജങ്ഷൻ (8.12), പാലക്കാട് ജങ്ഷൻ (9.32), ഷൊർണൂർ ജങ്ഷൻ (10.22), തിരൂർ (11.08), കോഴിക്കോട് (11.50) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

തിരിച്ച് എട്ടിന് രാത്രി 10.40-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06502) ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരുവിലെത്തും. കോഴിക്കോട് (രാത്രി 11.45), തിരൂർ (രാത്രി 12.23), ഷൊർണൂർ ജങ്ഷൻ (പുലർച്ചെ 1.17), പാലക്കാട് ജങ്ഷൻ (പുലർച്ചെ 2.17), കോയമ്പത്തൂർ ജങ്ഷൻ (പുലർച്ചെ 4.37), തിരുപ്പുർ (5.28), ഈറോഡ് (6.30), സേലം രാവിലെ (7.22), ബംഗാരപ്പേട്ട് (10.48), കൃഷ്ണരാജപുരം (11.38) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts