ബെംഗളൂരു : ഓണാവധി കഴിഞ്ഞ് തിരിച്ചെത്തുന്നവർക്കായി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ.
സെപ്റ്റംബർ 11 ന് കൊച്ചുവേളിയിൽ നിന്ന് ബയപ്പനഹള്ളി വിശ്വേശ്വരയ്യ ടെർമിനൽ വരെയാണ് തീവണ്ടി സർവീസ് നടത്തുക.
അതേ ദിവസത്തെ മറ്റ് ട്രെയിനുകളിൽ ഉള്ള ടിക്കറ്റുകൾ തീർന്നതിനാലാണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെ 8 മണി മുതൽ ബുക്കിംഗ് ആരംഭിക്കും.
ബുക്കിംഗ് കൂടുന്നതിന് അനുസരിച്ച് വില നിരക്ക് വർദ്ധിക്കുന്ന കാറ്റഗറിയിൽ പെട്ട ട്രെയിൻ ആണ് സർവ്വീസ് നടത്തുന്നത്.
ട്രെയിൻ റൂട്ടും സമയവും താഴെ നൽകിയിരിക്കുന്നു.



