ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ വീണ്ടും അപകടം;2 മരണം.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് മുകളിൽ ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ചു.

ഇലക്ട്രോണിക് സിറ്റി ഫേസ് ഒന്നും രണ്ടും തമ്മിൽ ബന്ധപ്പെടുത്തുന്ന മേൽപ്പാലത്തിലാണ് അപകടം നടന്നത്.

ബി.എം.ടി.സി ബസ് ബൈക്കിൽ യാത്ര ചെയ്യുന്നവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ദാവനഗെരെ സ്വദേശികളായ സഹാന (24), പ്രഭാകർ (25) എന്നിവർ അപകടത്തിൽ മരിച്ചു.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

പ്രഭാകർ ഇലക്ട്രോണിക് സിറ്റിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു, മരിച്ച യുവതി നഗരത്തിലെ മറ്റൊരു കമ്പനിയിലെ ജീവനക്കാരിയാണ്.ശിവാജി നഗറിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് യാത്ര ചെയ്യുന്ന ബി.എം.ടി.സി ബസ് ആണ് അപകടത്തിൽ പെട്ടത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രധാന മേൽപ്പാലത്തിൽ കാർ ബൈക്കിൽ ഇടിച്ച് രണ്ട് പേർ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts