സ്വകാര്യ ബസ് മറിഞ്ഞ് 2 മരണം നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: ഹൊന്നാവർ സുലേമുർക്കി വളവിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം.

അപകടത്തിൽ രണ്ട് പേർ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തുംകൂർ സ്വദേശി ലോകേഷ് (26), ചിക്കബല്ലാപ്പൂർ സ്വദേശി രുദ്രേഷ് (38) എന്നിവരാണ് മരിച്ചത്.

ഗൗരിബിദാനൂരിലെ രജനി(30)ക്കാണ് ഒരു കൈ നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തത്.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

ബാക്കിയുള്ള യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

53 പേർ ഗൗരിബിദാനൂരിൽ നിന്ന് ധർമസ്ഥലയിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു.

ഡ്രൈവറുടെ അമിതവേഗം കാരണം ബസ് കൊടുംവളവിൽ മറിഞ്ഞാണ് അപകടമുണ്ടായത്.

പരിക്കേറ്റവർ ഷിമോഗയിലെ ഉഡുപ്പിയിലെ മേഗൻ, ഹൊന്നാവർ ആശുപത്രികളിൽ ചികിത്സയിലാണ്.

സംഭവത്തിൽ ഹൊന്നാവർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts