മണ്ഡലകാലം; സംസ്ഥാനത്ത് നിന്ന് 6 സ്പെഷ്യൽ ട്രെയിനുകൾ കൂടി

ബെംഗളൂരു: ശബരിമല മണ്ഡലകാല തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി ബെള​ഗാവി എന്നിവടങ്ങളിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും 6 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ പശ്ചിമ റെയിൽവേ പ്രഖ്യാപിച്ചു.

നേരത്തെ പ്രഖ്യാപിച്ച വിജയപുര – കോട്ടയം സ്പെഷ്യൽ ട്രെയിൻ 21 ന് സർവീസ് ആരംഭിക്കുന്നതിന് പിന്നാലെയാണ് വടക്കൻ കർണാടകയിൽ നിന്നുള്ള തീർത്ഥാടകർക്ക് കൂടി സൗകര്യപ്രദമാകുന്ന പുതിയ ട്രെയിനുകൾ.

ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ദിവസം ആരംഭിക്കും. 6 ട്രെയിനുകളും കെ ആർ പുരം, യെലഹങ്ക സ്റ്റേഷൻ വഴി കടന്നുപോകുന്നത് ബെംഗളൂരു മലയാളികൾക്കും സൗകര്യപ്രദമാണ്.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

ട്രെയിൻ വിവര പട്ടിക  

  • ഹുബ്ബള്ളി – കൊല്ലം സ്പെഷ്യൽ ട്രെയിൻ (07359 നവംബർ 27 ഞായറാഴ്ച മാത്രം)
  • കൊല്ലം – ഹുബ്ബള്ളി സ്പെഷ്യൽ (07360 നവംബർ 28 തിങ്കളഴ്ച മാത്രം)
  • ബെള​ഗാവി – കൊല്ലം സ്പെഷ്യൽ (07361 ഡിസംബർ 4 മുതൽ ജനുവരി 15 വരെ ഞായറാഴ്ചകളിൽ മാത്രം)
  • കൊല്ലം – ബെള​ഗാവി സ്പെഷ്യൽ (07362 ഡിസംബർ 5 മുതൽ ജനുവരി 16 വരെ തിങ്കളഴ്ചകളിൽ മാത്രം)
  • ബെള​ഗാവി – കൊല്ലം സ്പെഷ്യൽ (07357 നവംബർ 20 ന് മാത്രം)
  • കൊല്ലം – ബെള​ഗാവി സ്പെഷ്യൽ (07358നവംബർ 21ന് മാത്രം)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts