ഹിന്ദുസ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ച് മുസ്‌ലിം യുവാക്കൾ

ബെംഗളൂരു: സാമുദായിക ഐക്യദാർഢ്യം പ്രകടിപ്പിച്ച് നഗരത്തിലെ മണ്ഡി മൊഹല്ലയിൽ നിന്നുള്ള മുസ്ലീം സമുദായത്തിലെ യുവാക്കൾ ഹിന്ദു യുവതിയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കുകയും പുരോഹിതരുടെ നിർദ്ദേശപ്രകാരം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അറുപതുകാരിയായ ശിവമ്മ മരിച്ചത്. കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാൽ ഇസ്‌ലാമിയ നൗജവാൻ കമ്മിറ്റിയിലെ അബ്ദുൾ സമീർ, അബ്ദുൾ സലീം, വാജിദ്, സദ്ദാം, ഷാമിലു, ഐജാസ് എന്നിവരടക്കമുള്ള യുവാക്കൾ ശിവമ്മയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനായി കൈലാസപുരത്തും ഗാന്ധിനഗറിലുമുള്ള ബന്ധുക്കളെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

എന്നാൽ ബന്ധുക്കളെ കാണാതെ വന്നപ്പോൾ യുവാക്കൾ ഹിന്ദു ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കുകയായിരുന്നുവെന്ന് എംസിസി മുൻ കോർപ്പറേറ്റർ സുഹൈൽ ബെയ്ഗ് പറഞ്ഞു. ശവസംസ്കാര ചടങ്ങുകളിലും ഘോഷയാത്രയിലും അറുപതിലധികം മുസ്ലീം യുവാക്കൾ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts