ബംഗളൂരു: ബംഗളൂരു എസ്.എം.വി.ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് വിശാഖപട്ടണത്തേക്കുള്ള പ്രത്യേക ട്രെയിൻ ഒരു മാസം കൂടി സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് നടപടി. മെയ് 25 വരെ ട്രെയിൻ സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ജൂൺ 29 വരെ സർവീസ് തുടരുമെന്നാണ് പുതിയ അറിയിപ്പ്. 08581 വിശാഖപട്ടണം-എസ്.എം.വി.ടി ബംഗളൂരു വീക്ക്‍ലി എക്സ്പ്രസാണ് ജൂൺ 29 വരെ സർവീസ് നീട്ടുന്നത്. മടക്ക ട്രെയിനിന്റെ സർവീസ് ജൂൺ 30 വരെയും നീട്ടിയിട്ടുണ്ട്. രണ്ട് ട്രെയിനുകളും അഞ്ച് ട്രിപ്പുകൾ അധികമായി നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. തിങ്കളാഴ്ച…
Read More