നിലമ്പൂരിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവുമായി ബിജെപി ചർച്ച; പിന്നാലെ ബീന ജോസഫിനെ വിളിപ്പിച്ച് സതീശന്‍

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന് ചില പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചിലർ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുകയും ചെയ്തപ്പോൾ മറ്റൊരു പാർട്ടി മത്സരിക്കാൻ ആളെ തപ്പി ഇറങ്ങിയിരിക്കുകയാണ്.

നിലമ്പൂരിൽ ബിജെപിയ്ക്കായി മത്സരിക്കാൻ നേതാവിലെ സമീപിച്ചിരിക്കുകയാണ് ബിജെപി നേതാക്കൾ. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫുമായാണ് ബിജെപി നേതാവ് എം ടി രമേഷ് ചർച്ച നടത്തിയത്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

നിലമ്പൂരിൽ ബിജെപി സ്വതന്ത്രയായി മത്സരിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ ഉയർന്നത്.

പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശന്‍ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെന്ന് ബീന പറഞ്ഞു.

നിലമ്പൂരില്‍ മത്സരത്തിനില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥികളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ പാര്‍ട്ടി നടത്തിവരുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ് വനിതാ നേതാവിനെ തന്നെ ബിജെപി നേതാക്കള്‍ സമീപിച്ചത്. നിലമ്പൂരില്‍ മത്സരിക്കാന്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള നേതാവ് കൂടിയാണ് ബീന ജോസഫ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts