ന്യൂഡൽഹി: പ്രധാനമന്ത്രിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം.പി ശശിതരൂർ. മോദിയുടെ ഊർജവും, ചലനാത്മകതയും ഇന്ത്യയുടെ പ്രധാന ആസ്തിയാണെന്നാണ് ശശി തരൂർ പറഞ്ഞത്. ആശയവിനിമയത്തിൻ്റെ കരുത്തിൽ മോദി ബഹുദൂരം മുന്നിലാണെന്നും തരൂർ അഭിപ്രായപ്പെട്ടു. ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിലാണ് മോദിയെ പുകഴ്ത്തി ശശി തരൂർ വീണ്ടും രംഗത്തെത്തിയത്. ഇന്ത്യയുടെ നടപടികൾ സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ ഒരു നടപടിയാണെന്നും, തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരതക്ക് മറുപടി നൽകുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ശശി തരൂർ പറഞ്ഞു. പാർട്ടിയുടെ അഭിപ്രായം സ്വീകരിക്കാതെ ശശി തരൂർ…
Read MoreTag: Sasi tharoor
ചർച്ചകൾ ചൂട് പിടിക്കുന്നു; തരൂരിനെ മോദി വിളിപ്പിച്ചു, പ്രത്യേക കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ത് ?
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി നേരിട്ട് വിളിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് ശശി തരൂരിന് പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നു. വിദേശപര്യടനം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ തരൂരുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. അതെസമയം മോദിയുമായുള്ള കൂടിക്കാഴ്ച ചില അഭ്യൂഹങ്ങൾ വർധിപ്പിക്കുന്നു. അമേരിക്ക ഉൾപ്പടെ അഞ്ചു രാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘത്തെ ശശി തരൂരാണ് നയിച്ചിരുന്നത്. വിദേശരാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘങ്ങള്‍ക്ക് പ്രധാനമന്ത്രി വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഈ…
Read More’ശശി തരൂർ ബി.ജെ.പിയുടെ സൂപ്പർ വക്താവ്’; മോദി സ്തുതിയിൽ തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: ശശി തരൂർ ബി.ജെ.പിയുടെ സൂപ്പർ വക്താവാകുകയാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് ഉദിത് രാജ്. ബി.ജെ.പി നേതാക്കൾ പോലും ഇതുവരെ പറയാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി മോദിയെ കുറിച്ച് തരൂർ പറയുന്നതെന്നും കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് അറിഞ്ഞിട്ടും ബി.ജെ.പി സർക്കാറിനെ പിന്തുണക്കുന്നത് ശശി തരൂർ തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്താനെതിരെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ സ്വീകരിച്ച നടപടികളെ വീണ്ടും പ്രകീർത്തിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാവാത്ത നടപടി മോദി ഭരണകാലത്ത് പാകിസ്താനെതിരെ ഉണ്ടായതെന്നായിരുന്നു തരൂരിൻ്റെ പരാമർശം. മോദിയെ…
Read More“മോദിയുടെ കാലത്ത് ഇന്ത്യ അതിർത്തി കടന്ന് പാകിസ്ഥാനെ ആക്രമിച്ചു”; കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാകാത്ത നടപടി, പ്രകീർത്തിച്ച് തരൂർ
പനാമ : പാകിസ്താനെതിരെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ സ്വീകരിച്ച നടപടികളെ വീണ്ടും അഭിനന്ദിച്ച് ശശി തരൂർ. കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാവാത്ത നടപടി മോദി ഭരണകാലത്ത് പാകിസ്താനെതിരെ ഉണ്ടായെന്നായിരുന്നു തരൂരിൻ്റെ പരാമർശം. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി പനാമയിലെത്തിയപ്പോഴായിരുന്നു തരൂർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീകരർക്ക് മനസിലായതാണ് ഈയടുത്തുണ്ടായ പ്രധാനമാറ്റമെന്ന് തരൂർ കൂട്ടിച്ചേർത്തു . ആദ്യമായി ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാകിസ്താനെ ആക്രമിച്ചത് 2015ലെ ഉറി സർജിക്കൽ സ്ട്രൈക്കിന്റെ സമയത്തായിരുന്നു. കാർഗിൽ യുദ്ധത്തിന്റെ സമയത്തുപോലും ഇത്തരമൊരു നടപടിയുണ്ടായില്ലെന്നും…
Read Moreവോട്ടെണ്ണൽ അൽപ സമയത്തിനകം
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതൽ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും, ഉച്ചക്ക് ശേഷം 3 മണിയോടു കൂടി ഫലപ്രഖ്യാപനം ഉണ്ടാവുമെന്നാണ് പുറത്ത് വരുന്ന വിവരം. ഗാന്ധി കുടുംബത്തിന്റെ പിൻതുണയോടെ കർണാടകയിൽ നിന്നുള്ള ഖർഗെയുടെ നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് തരൂർ പക്ഷം.
Read Moreസിനിമയിലെ ബാലതാരമായിരുന്ന ശശി തരൂർ
ബാലതാരമായി അഭിനയിച്ച സിനിമയിലെ ശശി തരൂരിന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍. ജയ്ലര്‍ എന്ന ഹിന്ദി സിനിമയില്‍ നടി ഗീതാ ബാലിയുമൊത്തുള്ള തരൂരിന്റെ ചിത്രമാണ് വൈഭവ് പങ്കുവെച്ചത്. വൈഭവിന്റെ ട്വീറ്റ് തരൂര്‍ റിട്വീറ്റ് ചെയ്തു. വർഷങ്ങളായി രഹസ്യമാക്കി സൂക്ഷിച്ചതായിരുന്നു ഇതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ബാലതാരമെന്ന നിലയില്‍ ഒമ്പത് ഹിന്ദി സിനിമകളിലും മലയാളം സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് ചിത്രം പങ്കുവെച്ച് വൈഭവ് കുറിച്ചു. മാസ്റ്റര്‍ ഗ്യാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അദ്ദേഹം അവതിരിപ്പിച്ചതെന്നും ട്വീറ്റില്‍ പറയുന്നു.
Read More