അനധികൃത കെട്ടിടങ്ങൾ കണ്ടെത്താനുള്ള സർവ്വേ; ഇരുട്ടിൽ തപ്പി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ അപകടസ്ഥിതിയിൽ ഉള്ള കെട്ടിടങ്ങളുടെ എണ്ണം ഇനിയും ഔദ്യോഗികമായി പറയാനാകാതെ ബിബിഎംപി ഇരുട്ടിൽ തപ്പുന്നു.
നഗരത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി അടുത്ത മാസമാദ്യം ഹൈക്കോടതി വീണ്ടും പരിഗണിക്കക്കാൻ ഇരികുകയാണ്.

അതിനു മുൻപേ ഇത്തരം കെട്ടിടങ്ങളെല്ലാം പൊളിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ബിബിഎംപി ചീഫ് കമ്മീഷണർ ഗൗര ഗുപ്തയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് കണ്ടുപിടിക്കാനുള്ള സർവ്വേ തുടരുകയാണെന്നാണ് അധികൃതർ അറിയിച്ചത്.

  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും!

ഇതുവരെ പരിശോധന നടത്തിയ 6000 കെട്ടിടങ്ങളിൽ 4279 എണ്ണം ചട്ടവിരുദ്ധമായാണ് നിർമ്മിച്ചതെന്ന്  കണ്ടെത്തിയിരുന്നു. ശേഷിച്ച കെട്ടിടങ്ങളുടേയും പരിശോധന നടക്കുകയാണെന്നും 2007 ശേഷം പണിത കെട്ടിടങ്ങളുടെ സർവ്വേ 2023 ഓടെ കഴിയുമെന്നുമാണ് ബിബിഎംപി ഹൈകോടതിയെ അറിയിച്ചിരിക്കുന്നതും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിനുകൾ 'ടോക്സിക്' മയം; റിലീസിന് മുന്നോടിയായി ബെംഗളൂരുവിൽ യാഷിന്റെ മാസ് പ്രചാരണം!
[masterslider id="10"]

Related posts