പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി ആശുപത്രിയും സ്‌കൂളും നിർമിക്കാനൊരുങ്ങി മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി

ബെംഗളൂരു: അടുത്തിടെ അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് പാവപ്പെട്ടവർക്കായി ഒരു ആശുപത്രിയും സ്‌കൂളും നിർമ്മിക്കുമെന്ന് കർണാടകമുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ബല്ലാരിയിൽ പ്രഖ്യാപിച്ചു. പാവപ്പെട്ടവർക്ക് ആശുപത്രിയിൽ സൗജന്യചികിൽസ നൽകാനും വിദ്യാർഥികളെ സൗജന്യമായി സ്കൂളിൽ ചേർക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹംഅറിയിച്ചു.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ആശുപത്രിയുടെയും സ്‌കൂളിന്റെയും പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരുകുടുംബമെന്ന നിലയിൽ, ഞങ്ങൾക്ക് പുനീതുമായി നല്ല ബന്ധമുണ്ടായിരുന്നു. വാസ്തവത്തിൽ, എന്റെ മകൻസിനിമയിലേക്ക് വരാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം ഞങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു. പുനീത്‌കാഴ്ചവെച്ച  സാമൂഹിക പ്രവർത്തനങ്ങൾ ജനങ്ങളിൽ അദ്ദേഹത്തിനോടുള്ള ബഹുമാനം വളർത്തി . അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞാനും ഇത്തരം പ്രവർത്തികൾ ചെയ്യുംഎന്നും മുൻമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
[masterslider id="10"]

Related posts