പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി ആശുപത്രിയും സ്‌കൂളും നിർമിക്കാനൊരുങ്ങി മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി

ബെംഗളൂരു: അടുത്തിടെ അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് പാവപ്പെട്ടവർക്കായി ഒരു ആശുപത്രിയും സ്‌കൂളും നിർമ്മിക്കുമെന്ന് കർണാടകമുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ബല്ലാരിയിൽ പ്രഖ്യാപിച്ചു. പാവപ്പെട്ടവർക്ക് ആശുപത്രിയിൽ സൗജന്യചികിൽസ നൽകാനും വിദ്യാർഥികളെ സൗജന്യമായി സ്കൂളിൽ ചേർക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹംഅറിയിച്ചു. ആശുപത്രിയുടെയും സ്‌കൂളിന്റെയും പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരുകുടുംബമെന്ന നിലയിൽ, ഞങ്ങൾക്ക് പുനീതുമായി നല്ല ബന്ധമുണ്ടായിരുന്നു. വാസ്തവത്തിൽ, എന്റെ മകൻസിനിമയിലേക്ക് വരാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം ഞങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു. പുനീത്‌കാഴ്ചവെച്ച  സാമൂഹിക പ്രവർത്തനങ്ങൾ…

Read More

പുനീത് രാജ്‌കുമാറിനെ പോലെ നേത്രദാനം ചെയ്യാൻ ആരാധകൻ ജീവനൊടുക്കി. .

ബംഗളൂരു: അന്തരിച്ച പ്രിയതാരം പുനീത് രാജ്കുമാറിനെ പോലെ കണ്ണുകൾ ദാനം ചെയ്യാനായി ആരാധകൻ ജീവനൊടുക്കി. ബെന്നാർഘട്ടേ സ്വദേശിയായ രാജേന്ദ്രയാണ് (40) വീട്ടിൽ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച താരം മരിച്ച വിവരം പുറത്തുവന്നത് മുതൽ കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്ന കൈത്തറി തൊഴിലാളിയായ രാജേന്ദ്ര. താൻ മരിച്ചാലും തന്റെ കണ്ണുകളും പുനീത് കണ്ണുകൾ ദാനം ചെയ്തപോലെ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞ ശേഷമാണ് ജീവനൊടുക്കിയത്. ഇതെ തുടർന്ന് ഇയാളുടെ കണ്ണുകൾ ദാനം ചെയ്തു. ബെന്നാർഘട്ടയിലെ നാരായണ നേത്രാലയയ്ക്കാണ് ഇയാളുടെ കണ്ണുകൾ ദാനം ചെയ്തത്. സംസ്ഥാനത്ത് ഇതോടെ പുനീത് മരിച്ചതിനു…

Read More

ജിമ്മുകളിൽ ഇനി ആരോഗ്യസുരക്ഷാ സംവിധാനവും ആരോഗ്യസ്ഥിതി അനുസരിച്ചുള്ള പരിശീലനങ്ങളും ;മാർഗനിർദേശം പുറത്തിറക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : വ്യായാമം ചെയ്യുന്നതിനിടെ പുനീത് രാജ്കുമാറിന് ഹൃദയാഘാതമുണ്ടായ സാഹചര്യത്തിൽ ജിമ്മുകളുടെയും ഫിറ്റ്‌നസ് കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വ്യായാമം ചെയ്യുന്നതിനിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായമെത്തിക്കാനും ലക്ഷ്യമിട്ട് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കാനൊരുങ്ങി സർക്കാർ. പുനീത് രാജ്കുമാറിന്റെ മരണത്തോടെ ജിമ്മുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും സുരക്ഷിതമായ വ്യായാമത്തെക്കുറിച്ചും വലിയതോതിലുള്ള ചർച്ചകളാണ് നടക്കുന്നത്.അതിനാൽ ജിമ്മുകളിൽ ഒരുക്കേണ്ട ആരോഗ്യസുരക്ഷാ സംവിധാനത്തെക്കുറിച്ചും ഉപകരണത്തെക്കുറിച്ചും വിദഗ്ധരിൽ നിന്ന് നിർദേശങ്ങൾ തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു. ജിമ്മിലെത്തുന്ന ഒരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ചുള്ള പരിശീലനങ്ങളെക്കുറിച്ചും മാർഗനിർദേശം നൽകും. ഹൃദ്രോഗ വിദഗ്ധരായ ഡോ. വിവേക് ജവാലി, ഡോ. സി.എൻ. മഞ്ജുനാഥ്,…

Read More

നടൻ പുനീത് രാജ്കുമാറിൻ്റെ മരണം; എന്ത് സംഭവിച്ചെന്ന് അറിയില്ലെന്ന് കുടുംബ ഡോക്ടർ

ബെംഗളൂരു: കന്നഡ സിനിമാ താരം പുനീത് രാജ് കുമാറിൻ്റെ മരണത്തിൽ എന്താണ് കാരണമായതെന്ന് അറിയില്ലെന്ന് കുടുംബ ഡോക്ടർ രമണ റാവു വ്യക്തമാക്കി. ഉത്തമമായ ആരോഗ്യസംരക്ഷണത്തിൽ ഇന്നേവരെ പലർക്കും മാതൃക ആയിരുന്ന പുനീത് രാജ്കുമാർ ഹൃദയാഘാത ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. എന്നാൽ തനിക്ക് ക്ഷീണം തോന്നുന്നു എന്ന് പുനീത് പറഞ്ഞു കേൾക്കുന്നത് ആദ്യമാണെന്നും ഉടനടി ഹോസ്പിറ്റൽ സജ്ജമാക്കാൻ നിർദ്ദേശം നൽകിയിരുന്നതായും ഡോക്ടർ പറഞ്ഞു. കൂടാതെ പുനീതിന് പ്രമേഹമോ, ക്രമരഹിത ഹൃദയമിടിപ്പ് ഒന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ മരണ കാരണം കൃത്യമായി പറയാൻ കഴിയില്ല എന്നും അദ്ദേഹം…

Read More

പ്രിയതാരം പുനീത് രാജ്കുമാറിൻ്റെ വിയോഗത്തിൽ ദുഃഖം പങ്ക് വച്ച് പ്രമുഖർ

ബെംഗളുരു: കന്നഡ സിനിമാതാരം പുനീത് രാജ് കുമാറിൻ്റെ വേർപാടിൽ അനുശോചിച്ചു കൊണ്ട് കലാ – കായിക – സിനിമാ – രാഷ്ട്രീയ മേഖലകളിൽ നിന്നും പ്രമുഖർ. പുനീത് രാജ്കുമാറുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഒപ്പം ഭാവി തലമുറ അദ്ദേഹത്തിൻ്റെ നടന വൈഭവവും, വ്യക്തിത്വവും ഓർത്തിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ മേഖലയ്ക്ക് പുനീതിൻ്റെ അപ്രതീക്ഷിത നിര്യാണം കനത്ത നഷ്ടം ആണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. കന്നഡ നാടിന് യുവരത്‌നത്തെയാണ് നഷ്ടമായത് എന്ന് മുൻ മുഖ്യമന്ത്രി എച്. ഡി ദേവഗൗഡ…

Read More

കണ്ണ് നിറഞ്ഞ് കന്നഡ സിനിമാലോകം; പുനീതിന്റെ സംസ്കാര ചടങ്ങ് മകൾ എത്തിയശേഷം

ബെം​ഗളുരു; കന്നഡ സിനിമാ ലോകത്തെ പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ സംസ്കാരം യുഎസിൽ പഠിയ്ക്കുന്ന മകൾ എത്തിയശേഷമെന്ന് ബന്ധുക്കൾ. ഇന്ന് വൈകിട്ടോ , നാളെയോ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. പൊതുദർശനം കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നും ഉണ്ടാകും. വിക്രം ആശുപത്രിയിൽ നിന്ന് സദാശിവ ന​ഗറിലെ സ്വവസതിയിൽ എത്തിച്ചശേഷമാണ് ഭൗതിക ശരീരം കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ചത്. പ്രിയതാരത്തെ ഒരുനോക്ക് അവസാനമായി കാണാനെത്തിയവർ പലരും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു, മലയാള സിനിമാ മേഖലയിൽ നിന്നുൾപ്പെടെ ഒട്ടനവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. ദീപാവലിയോടനുബന്ധിച്ച് തിയേറ്ററുകളിൽ സിനിമകൾ റിലീസിന് തയ്യാറെടുക്കവേയാണ്…

Read More
Click Here to Follow Us