നടൻ ഷിയാസിനെതിരെ യുവതി നൽകിയ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കാസർകോട്: സിനിമാ ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ യുവതി നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിനിടെ ചെറുവത്തൂരിലെ ഹോട്ടൽ മുറിയിൽ വെച്ച്‌ ക്രൂരമായി മർദിച്ച്‌ എന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിൽ കാസർഗോഡ് ചന്തേര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷിയാസ് കരീമിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തന്റെ കൈയ്യിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത് വിവാഹവാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. 2021…

Read More

ജിമ്മുകളിൽ വിൽക്കുന്നത് അനധികൃത പ്രോട്ടീൻ പൗഡർ എന്ന് പഠനങ്ങൾ

ബെംഗളൂരു: സംസ്ഥാനത്തെ ജിമ്മുകളിൽ നൽകുന്ന പ്രോട്ടീൻ പൗഡറുകളുടെ സാമ്പിൾ പരിശോധനയിൽ രണ്ട് മൂന്ന് സാമ്പിളുകളും തെറ്റായി ബ്രാൻഡ് ചെയ്തതായി തെളിഞ്ഞു. സെപ്റ്റംബറിൽ എഫ്എസ്എസ്എഐ കർണാടക എല്ലാ ജില്ലകളിലുമുള്ള ജിമ്മുകളിൽ നിന്ന് 81 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതിൽ 54 എണ്ണം തെറ്റായ ബ്രാൻഡ് ആണെന്നും ചിക്കമംഗളൂരുവിൽ നിന്നുള്ള മറ്റൊരു സാമ്പിൾ ഉപഭോഗത്തിന് സുരക്ഷിതമല്ലെന്നും കണ്ടെത്തി. ജിമ്മുകളിൽ പ്രോട്ടീൻ പൗഡർ അനധികൃതമായി വിൽക്കുന്നതിനെതിരെ ആരോഗ്യമന്ത്രി ഡോ. കെ.സുധാകർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ) പരിശോധന ആരംഭിച്ചത്. മാംസപേശികൾ വർദ്ധിപ്പിക്കുന്നതിനായി…

Read More

വർക്ക്ഔട്ടിനിടെ തമിഴ് നാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു 

ചെന്നൈ: തമിഴ്നാട്ടില്‍ 27കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മധുരയിലെ പഴംഗനാഥത്ത്  വര്‍ക്‌ഔട് സെഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ശ്രീവിഷ്ണു ജിമ്മിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജിമ്മിൽ കൂടെ ഉണ്ടായിരുന്നവർ ശ്രീവിഷ്ണുവിനെ എല്‍പി ആശുപത്രിയിലും പിന്നീട് മീനാക്ഷി മിഷന്‍ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശ്രീ വിഷ്ണു രാത്രി 8.30 മണി വരെ ജോലി ചെയ്ത് രാത്രി ഒമ്പത് മണിക്ക് വീട്ടിലേക്ക് മടങ്ങും. അമ്മയോടൊപ്പം കുറച്ച്‌ സമയം ചെലവഴിച്ച്‌ ജിമ്മിലേക്ക് പോകും. എന്റെ മകന് മദ്യപാനമോ പുകവലിയോ ഇല്ലായിരുന്നു, ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവ് കമലേശ്വരന്‍ പറഞ്ഞു. മാതാപിതാക്കള്‍ക്കും…

Read More

ജിമ്മിൽ യുവതിയുടെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ബെംഗളൂരു: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച 44 കാരിയായ യുവതിയുടെ അനൂറിസം പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടി പോലീസ് പറഞ്ഞു. ഹൃദയാഘാതമോ ഹൃദയസ്തംഭനമോ മൂലമാണ് യുവതി മരിച്ചതെന്ന മുൻ ധാരണയാണ് ഇതോടെ ഇല്ലാതായത്. മാർച്ച് 26 ന് രാവിലെ 8 മണിയോടെയാണ് കിഴക്കൻ ബെംഗളൂരുവിലെ ജിഎം പാല്യയിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വിനയ കുമാരി വിട്ടൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചതായി സ്ഥിരീകരിച്ചു. യുവതിക്ക് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ സംഭവിച്ചതായി അധികാരപരിധിയിലുള്ള ബൈയപ്പനഹള്ളി പോലീസ് ആദ്യം സംശയിച്ചു. എന്നാൽ…

Read More

ഫിറ്റ്നസ് സെന്ററുകൾക്കുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശം!!

ബംഗളൂരു: കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ജിമ്മുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശം രൂപീകരിക്കാൻ കർണാടക സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു. പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മരണം അമിതമായ വ്യായാമം മൂലം ഹൃദയസ്തംഭനം ഉണ്ടായതെന്നാണ് അനുമാനം. ഇതുപോലെയുള്ള ഒന്നോ രണ്ടോ സംഭവങ്ങൾ കണ്ടിട്ട് ജിമ്മിൽ പോകുന്നത് മോശമാണെന്ന് വിലയിരുത്തുന്നത് ശരിയല്ലന്നു അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പക്കലുള്ള പ്രശസ്ത കാർഡിയോളജിസ്റ്റുകൾ നടത്തിയ ശരിയായ പഠന റിപ്പോർട്ടിൽ എല്ലാ വിവരങ്ങളും  ഉൾപെടുത്തിട്ടുണ്ടെന്നും ആയതിനാൽ സംസ്ഥാനത്തെ ജിമ്മുകൾക്കും ഫിറ്റ്‌നസ് സെന്ററുകൾക്കുമുള്ള മാർഗ്ഗനിർദ്ദേശത്തിൽ ജിമ്മിൽ ഏത് ഉപകരണങ്ങളാണ് ഉണ്ടായിരിക്കേണ്ടതെന്നു നിർദ്ദേശിക്കുമെന്നും…

Read More

ജിമ്മുകളിൽ ഇനി ആരോഗ്യസുരക്ഷാ സംവിധാനവും ആരോഗ്യസ്ഥിതി അനുസരിച്ചുള്ള പരിശീലനങ്ങളും ;മാർഗനിർദേശം പുറത്തിറക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : വ്യായാമം ചെയ്യുന്നതിനിടെ പുനീത് രാജ്കുമാറിന് ഹൃദയാഘാതമുണ്ടായ സാഹചര്യത്തിൽ ജിമ്മുകളുടെയും ഫിറ്റ്‌നസ് കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വ്യായാമം ചെയ്യുന്നതിനിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായമെത്തിക്കാനും ലക്ഷ്യമിട്ട് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കാനൊരുങ്ങി സർക്കാർ. പുനീത് രാജ്കുമാറിന്റെ മരണത്തോടെ ജിമ്മുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും സുരക്ഷിതമായ വ്യായാമത്തെക്കുറിച്ചും വലിയതോതിലുള്ള ചർച്ചകളാണ് നടക്കുന്നത്.അതിനാൽ ജിമ്മുകളിൽ ഒരുക്കേണ്ട ആരോഗ്യസുരക്ഷാ സംവിധാനത്തെക്കുറിച്ചും ഉപകരണത്തെക്കുറിച്ചും വിദഗ്ധരിൽ നിന്ന് നിർദേശങ്ങൾ തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു. ജിമ്മിലെത്തുന്ന ഒരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ചുള്ള പരിശീലനങ്ങളെക്കുറിച്ചും മാർഗനിർദേശം നൽകും. ഹൃദ്രോഗ വിദഗ്ധരായ ഡോ. വിവേക് ജവാലി, ഡോ. സി.എൻ. മഞ്ജുനാഥ്,…

Read More
Click Here to Follow Us