ഫിറ്റ്നസ് സെന്ററുകൾക്കുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശം!!

ബംഗളൂരു: കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ജിമ്മുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശം രൂപീകരിക്കാൻ കർണാടക സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു. പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മരണം അമിതമായ വ്യായാമം മൂലം ഹൃദയസ്തംഭനം ഉണ്ടായതെന്നാണ് അനുമാനം. ഇതുപോലെയുള്ള ഒന്നോ രണ്ടോ സംഭവങ്ങൾ കണ്ടിട്ട് ജിമ്മിൽ പോകുന്നത് മോശമാണെന്ന് വിലയിരുത്തുന്നത് ശരിയല്ലന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

തന്റെ പക്കലുള്ള പ്രശസ്ത കാർഡിയോളജിസ്റ്റുകൾ നടത്തിയ ശരിയായ പഠന റിപ്പോർട്ടിൽ എല്ലാ വിവരങ്ങളും  ഉൾപെടുത്തിട്ടുണ്ടെന്നും ആയതിനാൽ സംസ്ഥാനത്തെ ജിമ്മുകൾക്കും ഫിറ്റ്‌നസ് സെന്ററുകൾക്കുമുള്ള മാർഗ്ഗനിർദ്ദേശത്തിൽ ജിമ്മിൽ ഏത് ഉപകരണങ്ങളാണ് ഉണ്ടായിരിക്കേണ്ടതെന്നു നിർദ്ദേശിക്കുമെന്നും കൂടാതെ, ഇത്തരം അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെ എങ്ങനെ പ്രഥമശുശ്രൂഷ നൽകണമെന്ന് എല്ലാ പരിശീലകർക്കും പരിശീലനം നൽകണം, ”സുധാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts