കേരളത്തിൽ ഇനി ബിരുദപഠനം 4 വർഷം

തൃശൂർ: കേരളത്തിൽ മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാകുകയുള്ളൂ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവാൻ തീരുമാനം അറിയിച്ചത്. അടുത്ത വര്ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടാകും.

മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്‌സ് തുടരാം .അവര്‍ക്ക് ഓണേഴ്സ് ബിരുദം നല്‍കും.ഈ വര്‍ഷം കോളജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് മൂന്നാം വര്‍ഷത്തില്‍ മാത്രമേ നല്‍കൂ. ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. സാധ്യമായ കോളജുകളില്‍ തുടങ്ങാമെന്ന് സര്‍വകലാശാലകള്‍ അറിയിച്ചിട്ടുണ്ട്. നാല് വര്‍ഷ ബിരുദ കോഴിസിന്റെ കരിക്കുലം തയാറാക്കി സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ട്.. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നാല് വര്‍ഷ ബിരുദ കോഴ്‌സ് നടത്താമെന്ന് മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!
[masterslider id="10"]

Related posts