‘അല്ലു അർജുന് ജയ് വിളിക്കണം’; യുവാവിന് ക്രൂര മർദ്ദനം

ബെംഗളൂരു: നടൻ അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച്‌ ആരാധകർ. കെ.ആർ പുരത്താണ് സംഭവം. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകള്‍ ചേർന്ന് ഒരു യുവാവിനെ മർദിക്കുകയായിരുന്നു. യുവാവിന്റെ മുഖത്തടക്കം പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചർച്ചയാകുകയാണ്. വീഡിയോ പ്രചരിക്കുന്നത് ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ്. ഇത്തരം അക്രമങ്ങള്‍ നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്നും ഇവർ വ്യക്തമാക്കുന്നു. തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ പ്രഭാസിന്റെ ആരാധകനാണ് മർദനമേറ്റതെന്നും…

Read More

ബെംഗളൂരു കപ്പടിക്കാതെ വിവാഹം കഴിക്കില്ല, ആർസിബി ഫാൻ

ബെംഗളൂരു: ഐപിഎല്‍ മത്സരങ്ങള്‍ ആവേശം നിറയുമ്പോൾ ഗ്യാലറിയില്‍ നിന്ന് മറ്റൊരു പോസ്റ്റര്‍ കൂടി വൈറലാവുന്നു. ബെംഗളൂരു കപ്പടിക്കാതെ വിവാഹം കഴിക്കില്ല, എന്ന പോസ്റ്ററുമായി ആർസിബി ഫാൻ. ഐപിഎല്‍ 15ാം സീസണിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ ബെംഗളൂരുവിനു കഴിഞ്ഞിട്ടില്ല. വിചിത്രമായ ബാനറുമായെത്തിയ ആരാധികയുടെ ചിത്രം ഇന്ത്യന്‍ താരം അമിത് മിശ്രയും ട്വീറ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഓര്‍ത്ത് ആശങ്കയുണ്ടെന്നാണ് അമിത് മിശ്ര ചിത്രത്തിനൊപ്പം കുറിച്ചത്. കളിയുടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബെംഗളൂരു. അഞ്ച് മത്സരങ്ങളില്‍ ബെംഗളൂരു ജയിച്ചത് മൂന്നെണ്ണത്തില്‍ മാത്രമാണ് .…

Read More

പുനീത് രാജ്‌കുമാറിനെ പോലെ നേത്രദാനം ചെയ്യാൻ ആരാധകൻ ജീവനൊടുക്കി. .

ബംഗളൂരു: അന്തരിച്ച പ്രിയതാരം പുനീത് രാജ്കുമാറിനെ പോലെ കണ്ണുകൾ ദാനം ചെയ്യാനായി ആരാധകൻ ജീവനൊടുക്കി. ബെന്നാർഘട്ടേ സ്വദേശിയായ രാജേന്ദ്രയാണ് (40) വീട്ടിൽ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച താരം മരിച്ച വിവരം പുറത്തുവന്നത് മുതൽ കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്ന കൈത്തറി തൊഴിലാളിയായ രാജേന്ദ്ര. താൻ മരിച്ചാലും തന്റെ കണ്ണുകളും പുനീത് കണ്ണുകൾ ദാനം ചെയ്തപോലെ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞ ശേഷമാണ് ജീവനൊടുക്കിയത്. ഇതെ തുടർന്ന് ഇയാളുടെ കണ്ണുകൾ ദാനം ചെയ്തു. ബെന്നാർഘട്ടയിലെ നാരായണ നേത്രാലയയ്ക്കാണ് ഇയാളുടെ കണ്ണുകൾ ദാനം ചെയ്തത്. സംസ്ഥാനത്ത് ഇതോടെ പുനീത് മരിച്ചതിനു…

Read More