‘അല്ലു അർജുന് ജയ് വിളിക്കണം’; യുവാവിന് ക്രൂര മർദ്ദനം

ബെംഗളൂരു: നടൻ അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച്‌ ആരാധകർ.

കെ.ആർ പുരത്താണ് സംഭവം.

അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകള്‍ ചേർന്ന് ഒരു യുവാവിനെ മർദിക്കുകയായിരുന്നു.

യുവാവിന്റെ മുഖത്തടക്കം പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.

ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചർച്ചയാകുകയാണ്.

  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം

വീഡിയോ പ്രചരിക്കുന്നത് ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ്.

ഇത്തരം അക്രമങ്ങള്‍ നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

ഇത്തരം കാര്യങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്നും ഇവർ വ്യക്തമാക്കുന്നു.

തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ പ്രഭാസിന്റെ ആരാധകനാണ് മർദനമേറ്റതെന്നും പ്രഭാസിന്റെയും അല്ലു അർജുന്റെയും ആരാധകർ തമ്മിലുള്ള സംഘർഷമാണ് നടന്നതെന്ന വിവരവും പുറത്തു വരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us