കേരളത്തിൽ നിപ വൈറസ് സാന്നിധ്യം; രണ്ട് ജില്ലകൾക്ക് മുൻകരുതൽ നിർദേശം 

കോഴിക്കോട്: നിപ വൈറസ് ബാധിത മേഖലകളില്‍ മുൻകരുതല്‍ വേണമെന്ന് എൻഐവി. നിപ ബാധിത മേഖലയായ കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചെന്ന് പഠന റിപ്പോർട്ട്. പൂനെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എൻഐവി) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളില്‍ നിപബാധിത മേഖലകളില്‍ നിന്നും ശേഖരിച്ച വവ്വാല്‍ സ്രവങ്ങളുടെ പരിശോധന ഫലങ്ങളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് ഏതുവിധത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര,മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര,…

Read More

സാമ്പത്തിക പ്രതിസന്ധി; കിഡ്നി വിൽക്കാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ

ബെംഗളൂരു: ഓൺലൈനിലൂടെ സ്വന്തം കിഡ്‌നി വില്‍ക്കാനായി ശ്രമം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവിന് നഷ്ടമായത് ആറു ലക്ഷം രൂപ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്വന്തം കിഡ്‌നി വില്‍ക്കുന്നതിനായി ആവശ്യക്കാരെ ഓണ്‍ലൈനില്‍ തേടിയ യുവാവാണ് തട്ടിപ്പിനിരയായത്. 6.2 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഡ്‌നി വാങ്ങാനായി ആളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ യുവാവിന് ഒരു വെബ്‌സൈറ്റ് മുഖാന്തിരം നമ്പര്‍ ലഭിച്ചു. ഇതില്‍ വിളിച്ചപ്പോള്‍ വാട്‌സ് ആപ്പില്‍ ബന്ധപ്പെടാനും പേരും വയസും മേല്‍വിലാസവും ബ്ലഡ് ഗ്രൂപ്പും അയക്കാനും ആവശ്യപ്പെടുകയും ചെയ്തു. രണ്ട് കോടി തുകയ്ക്ക് കിഡ്‌നി…

Read More

മന്ത്രിയുടെ പിറന്നാളിന് ആശംസ പോസ്റ്റർ; കോൺഗ്രസ്‌ നേതാവിന് നഗരസഭയുടെ പിഴ 

ബെംഗളൂരു: അനുവാദമില്ലാതെ റോഡ് അരികില്‍ ആശംസ പോസ്റ്റർ വച്ച കോണ്‍ഗ്രസ് നേതാവിന് പിഴയിട്ട് നഗരസഭ. കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എ സ്ഥാനാർത്ഥിയുമായ രാജീവ് ഗൌഡയ്ക്കാണ് ബെംഗളുരു നഗരസഭ 50000 രൂപ പിഴയിട്ടത്. 2023ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ സിദല്‍ഘട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആയിരുന്നു രാജീവ് ഗൌഡ. കർണാടക മന്ത്രി കെ എച്ച്‌ മുനിയപ്പയുടെ പോസ്റ്ററാണ് രാജീവ് ഗൌഡ റോഡ് സൈഡില്‍ സ്ഥാപിച്ചത്. മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച്‌ ആയിരുന്നു പോസ്റ്റർ. എന്നാല്‍ ആവശ്യമായ അനുമതികളൊന്നും കൂടാതെയാണ് പോസ്റ്റർ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയാണ് ബിബിഎംപി കോണ്‍ഗ്രസ് നേതാവിന്…

Read More

ബെംഗളൂരു-കലബുറഗി, മൈസൂരു-ചെന്നൈ ഭാഗങ്ങളിലേക്ക് ഉൾപ്പെടെയുള്ള10 വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു – കലബുറഗി, മൈസൂരു – ചെന്നൈ ഉൾപ്പെടെ 10 വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു കർണാടക സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ ട്രെയിൻ കണക്ഷനാണ് കലബുറഗിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ. മൈസൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 10 പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് വെർച്വൽ ഗ്രീൻ ലൈറ്റ് നൽകിയതോടെ മൊത്തം വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 50 ആയി ഉയർന്നു. പുതിയ വന്ദേ ഭാരത് ട്രെയിൻ റൂട്ടുകൾ…

Read More

നഗരത്തിലെ രാത്രികാല സർക്കാർ ബസ് സർവീസിനിടെ യുവതിയെ കണ്ടക്ടർ പീഡിപ്പിച്ചു

ബെംഗളൂരു : സർക്കാർ ബസിൽ രാത്രി യാത്ര ചെയ്യുകയായിരുന്ന യുവതിയെ കണ്ടക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം. റായ്ച്ചൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ വച്ച് കണ്ടക്ടർ തൻ്റെ അരയിൽ സ്പർശിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി ഒരു സ്ത്രീ റെയ്ച്ചൂർ ഡിവിഷൻ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. കണ്ടക്ടർ ലക്ഷ്മികാന്ത് റെഡ്ഡിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇത് ഗൂഢാലോചനയാണെന്ന് പറഞ്ഞ് കണ്ടക്ടർ തള്ളിക്കളഞ്ഞു. ഫെബ്രുവരി 18ന് രാത്രിയാണ് സംഭവം. സംഭവദിവസം കെഎ-36, എഫ്-1532 നമ്പർ ബസ് റായ്ച്ചൂരിൽ നിന്ന് പുറപ്പെട്ടു. ഡ്രൈവറുടെ പിൻസീറ്റിൽ പരാതിക്കാരിയായ യുവതി…

Read More

സംഗതി പ്രേമം!! ബിഗ്‌ബോസ് സീസൺ 6 തുടങ്ങിയിട്ട് വെറും രണ്ട് ദിവസം; ബിഗ് ബോസ് വീട്ടിൽ ചർച്ചയായി ലൗ ട്രാക്ക്

പ്രേക്ഷകർ കാത്തിരിന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിന്റെ ഈ ഞായറാഴ്ച തുടക്കം കുറിച്ചിരുന്നു. രണ്ട് സാധാരണക്കാർ ഉൾപ്പെടെ 19 പേരാണ് 100 ദിവസം നിന്ന് 50 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലക്ഷ്യവെച്ച് ബിഗ് ബോസിലേക്കെത്തിയിരിക്കുന്നത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തന്നത് സീസൺ ആരംഭിച്ച് രണ്ട് ദിവസം പോലും പിന്നിടുന്നതിന് മുമ്പ് ഷോയ്ക്കുള്ളിലെ ലൗ ട്രാക്ക് ചർച്ചയായി. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ താരം ഗബ്രി ജോസും ബ്യുട്ടി വ്ളോഗറായ ജാസ്മിനും തമ്മിൽ ഷോയിൽ ലൗ…

Read More

ആധാർ സൗജന്യമായി പുതുക്കാനുള്ള തിയ്യതി നീട്ടി; വിശദാംശങ്ങൾ അറിയാം

10 വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകള്‍ ഓണ്‍ലൈൻ വഴി സൗജന്യമായി പുതുക്കാനുള്ള തിയതി ജൂണ്‍ 14 വരെ നീട്ടി. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകള്‍ പുതുക്കാൻ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ https://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം. മാർച്ച്‌ 14ന് അവസാനിക്കാനിരിക്കെയാണ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തിയതി നീട്ടിയത്. ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. കാലാവധി തീർന്നിട്ടില്ലാത്ത പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തിരിച്ചറിയല്‍കാർഡ്, കിസാൻ പാസ്ബുക്ക്, ഭിന്നശേഷി…

Read More

‘പരീക്ഷയിൽ തോറ്റാൽ കെട്ടിച്ചു വിടും, എങ്ങനെയെങ്കിലും ജയിക്കാനുള്ള മാർക്ക് തരണം’; വൈറലായി വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് 

പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന രസകരമായ പല ഉത്തരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും പുറത്തുവരുന്ന വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. ജബല്‍പൂരില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി തന്റെ പരീക്ഷ ഇന്‍വിജിലേറ്ററിനോട് നടത്തിയ ഒരു അസാധാരണമായ അഭ്യര്‍ത്ഥനയാണ് വിഷയം. തനിക്ക് വിവാഹം ആലോചിച്ചിരിക്കുകയാണ് എന്നും ആ വിവാഹം ഒഴിവാക്കാന്‍ എങ്ങനെയെങ്കിലും തനിക്ക് പരിക്ഷയില്‍ ജയിക്കാനുള്ള മാര്‍ക്ക് തരണം എന്നുമായിരുന്നു വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ. ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റാല്‍ മാതാപിതാക്കള്‍ തന്റെ വിവാഹം നടത്തുമെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ഭയം. തോറ്റാല്‍…

Read More

‘ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം കുടുംബ ജീവിതം ആണെന്ന് തെറ്റിദ്ധരിച്ചു’; വേർപിരിയലിന്റെ സൂചനകൾ നൽകി നവ്യ നായരുടെ പോസ്റ്റ്‌ 

2000 ത്തിന്റെ തുടക്ക വർഷങ്ങളില്‍ മലയാള സിനിമാ രംഗത്തെ തിരക്കേറിയ നടിമാരിൽ ഒരാൾ ആണ് നവ്യ നായർ. 2010 ലാണ് കരിയറിലെ പേരും പ്രശസ്തിയും വേണ്ടെന്ന് വെച്ച്‌ നടി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയത്. സന്തോഷ് മേനോൻ എന്നാണ് നവ്യയുടെ ഭർത്താവിന്റെ പേര്. ഒരു മകനുമുണ്ട്. വിവാഹ ജീവിതത്തെക്കുറിച്ച്‌ സത്യസന്ധമായാണ് നവ്യ സംസാരിക്കാറുള്ളത്. കുടുംബ ജീവിതത്തിന് വേണ്ടി എടുക്കേണ്ടി വന്ന ത്യാഗങ്ങളെക്കുറിച്ചും കരിയറിലെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം ഒരു ഘട്ടത്തില്‍ വിട്ടു കൊടുക്കേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം നവ്യ തുറന്ന് സംസാരിച്ചു. എന്നാല്‍ കരിയറും കുടുംബ ജീവിതവും ഒരുമിച്ച്‌ കൊണ്ട്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; കർണാടക കോൺഗ്രസിന്‍റെ ആവശ്യം തള്ളി മല്ലികാർജുൻ ഖാർഗെ

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കര്‍ണാടക കോണ്‍ഗ്രസിന്റെ ആവശ്യം ഖാര്‍ഗെ നിരസിച്ചതായാണ് റിപ്പോർട്ട്. സ്ഥാനാർഥി ചർച്ചയിൽ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ ഖാര്‍ഗെയുടെ പേര് മാത്രമാണ് ഉയർന്നുവന്നത്. പകരം മരുമകനായ രാധാകൃഷ്ണന്‍ ദൊഡ്ഡമണിയെ മണ്ഡലത്തിൽ ഖര്‍ഗെ നിര്‍ദേശിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. സ്വന്തം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങാതെ രാജ്യത്താകെ കോണ്‍ഗ്രസിന്റെ പ്രചാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ് ഖാര്‍ഗെയുടെ വാദം. ഗുല്‍ബര്‍ഗയില്‍ രണ്ടു തവണ ജയിച്ച ഖാര്‍ഗെ, 2019ല്‍ പരാജയപ്പെട്ടിരുന്നു. നിലവിൽ രാജ്യസഭാംഗമായ അദ്ദേഹത്തിന് നാല് വര്‍ഷത്തെ കാലാവധിയുണ്ട്.…

Read More
Click Here to Follow Us