സംഗതി പ്രേമം!! ബിഗ്‌ബോസ് സീസൺ 6 തുടങ്ങിയിട്ട് വെറും രണ്ട് ദിവസം; ബിഗ് ബോസ് വീട്ടിൽ ചർച്ചയായി ലൗ ട്രാക്ക്

പ്രേക്ഷകർ കാത്തിരിന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിന്റെ ഈ ഞായറാഴ്ച തുടക്കം കുറിച്ചിരുന്നു.

രണ്ട് സാധാരണക്കാർ ഉൾപ്പെടെ 19 പേരാണ് 100 ദിവസം നിന്ന് 50 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലക്ഷ്യവെച്ച് ബിഗ് ബോസിലേക്കെത്തിയിരിക്കുന്നത്.

എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തന്നത് സീസൺ ആരംഭിച്ച് രണ്ട് ദിവസം പോലും പിന്നിടുന്നതിന് മുമ്പ് ഷോയ്ക്കുള്ളിലെ ലൗ ട്രാക്ക് ചർച്ചയായി.

കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ താരം ഗബ്രി ജോസും ബ്യുട്ടി വ്ളോഗറായ ജാസ്മിനും തമ്മിൽ ഷോയിൽ ലൗ ട്രാക്ക് പിടിക്കുന്നുണ്ടോയെന്ന സഹമത്സരാർഥികളിൽ ചിലരിൽ സംശയം ഉടലെടുത്തു.

  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്

ഫിറ്റ്നെസ് ട്രെയിനറായ ജിന്റോ ബോഡിക്രാഫ്റ്റ് ഉന്നയിച്ച ഈ സംശയമാണ് പിന്നീട് ബിഗ് ബോസ് വീടിനുള്ളിൽ ചെറിയ ഒരു ചർച്ചയ്ക്ക് വഴിവെച്ചത്.

ഇക്കാര്യം ഷോയിലെ മറ്റൊരു മത്സരാർഥിയായ രതീഷ് കുമാറിനോട് വ്യക്തമാക്കുകയായിരുന്നു ഗബ്രി ഇന്ന്. ഒപ്പം ജാസ്മിനും നോറോ മസ്കാനും ഇവരുടെ ചർച്ചയിൽ പങ്കുച്ചേർന്നു.

നിലവിൽ അവർ തമ്മിൽ യാതൊന്നിമില്ലെന്നും ഒരേ തരത്തിലുള്ള ചിന്താഗതിയുള്ളവരാണ് തങ്ങളെന്നും ഗബ്രി രതീഷിനോട് വ്യക്തമാക്കി. തങ്ങൾക്ക് ലൗ ട്രാക്കുമായി മുന്നോട്ട് കൊണ്ടുപോകേണ്ട യാതൊരു ആവശ്യമില്ലെന്നും ജാസ്മിനും പറഞ്ഞു.

കൂടാതെ തങ്ങൾ ഒരു ദിവസം കൊണ്ട് ഒരാളോട് ഇഷ്ടം തോന്നുന്ന വ്യക്തികളല്ലയെന്നും ഇരുവരും പറഞ്ഞു.

  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം

എന്നാൽ ഭാവി ചിലപ്പോൾ ലൗ ട്രാക്കിലേക്ക് വരാനുള്ള സാധ്യതയും ഗ്രബി തള്ളിക്കളയുന്നില്ല.

ഇക്കാര്യത്തെ കുറിച്ച് ഏറെ നേരമായി ഇവർ മാത്രമായി ബിഗ് ബോസ് വീടിനുള്ളിൽ ചർച്ച ചെയ്യുകയായിരുന്നു.

എല്ലാവരും പ്രതീക്ഷിച്ചത് പോലെ പുതിയ സീസൺ ആരംഭിച്ച ഒന്നാം ദിവസം തന്നെ ബിഗ് ബോസിൽ അടിപ്പൊട്ടി.

ബിഗ് ബോസ് വീടിനുള്ളിൽ ചില മത്സരാർഥികൾ ഷോയുടെ കണ്ടെന്റിന് വേണ്ടി സന്ദർഭങ്ങൾ സൃഷ്ടിക്കുന്ന കല്ലുകടിയല്ലാതെ ഒരു ഭേദപ്പെട്ട തുടക്കമാണ് ഇത്തവണയും ലഭിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts