ആധാർ സൗജന്യമായി പുതുക്കാനുള്ള തിയ്യതി നീട്ടി; വിശദാംശങ്ങൾ അറിയാം

10 വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകള്‍ ഓണ്‍ലൈൻ വഴി സൗജന്യമായി പുതുക്കാനുള്ള തിയതി ജൂണ്‍ 14 വരെ നീട്ടി.

ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകള്‍ പുതുക്കാൻ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ https://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

മാർച്ച്‌ 14ന് അവസാനിക്കാനിരിക്കെയാണ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തിയതി നീട്ടിയത്.

ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്താം.

കാലാവധി തീർന്നിട്ടില്ലാത്ത പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തിരിച്ചറിയല്‍കാർഡ്, കിസാൻ പാസ്ബുക്ക്, ഭിന്നശേഷി കാർഡ് തുടങ്ങിയവ പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts