മെട്രോപാത നിർമാണം; കൊടിഗെഹള്ളി- ഹെബ്ബാൾ സർക്കിളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി ട്രാഫിക് പോലീസ്; വിശദാംശങ്ങൾ

traffic

ബെംഗളൂരു : കൊടിഗെഹള്ളി- ഹെബ്ബാൾ സർക്കിൾ മെട്രോപാതയിൽ ട്രാക്ക് സ്ഥാപിക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച തുടങ്ങും.

വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയുടെ ഭാഗമായ ഫേസ് ടു.ബി.യിൽ ഉൾപ്പെടുന്നതാണ് ഈ പാത.

തൂണുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തി നേരത്തേ പൂർത്തിയാക്കിയിരുന്നു. കസ്തൂരി നഗർ മുതൽ ബെട്ട ഹലസൂരുവരെയാണ് ഫേസ് ടു.ബി.

നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാത്രി 11 മുതൽ ശനിയാഴ്ച പുലർച്ചെ അഞ്ചുവരെ കൊടിഗെഹള്ളി ജങ്ഷൻ മുതൽ എസ്റ്റീം മാൾ വരെയുള്ള സർവീസ് റോഡിലൂടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ

വാഹനങ്ങൾ ദാസറഹള്ളി മെയിൻ റോഡിൽനിന്ന് പമ്പ എക്‌സ്റ്റൻഷൻ റോഡ് വഴി റാണ്ണ റോഡിലെത്തി എസ്റ്റീം മാൾ റോഡിലും തുടർന്ന് കെംപാപുര മെയിൻ റോഡിലും പ്രവേശിക്കണം.

വലിയ ചരക്കുവാഹനങ്ങൾ വിദ്യാശില്പ ജങ്ഷനിൽനിന്ന് റാംമ്പിലൂടെ മേൽപ്പാലത്തിൽ കയറി യാത്രതുടരണമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

ഇതിനൊപ്പം ഔട്ടർ റിങ് റോഡിന് സമീപത്തെ സർവീസ് റോഡ് മെട്രോ പ്രവൃത്തി അവസാനിക്കുന്നതുവരെ അടച്ചിടും.

  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ

നാഗസാന്ദ്ര ജങ്ഷനിൽനിന്ന് തനിസാന്ദ്രയിലേക്ക് പോകുന്ന വാഹനങ്ങൾ മലബാർ ജങ്ഷന് സമീപത്തെ സർവീസ് റോഡിലൂടെ കടന്നുപോകണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്നാർഘട്ടയിൽ 5 കോടിയുടെ നിരീക്ഷണ ഗോപുരം വരുന്നു; വന്യജീവികളെ ഇനി ആകാശദൂരത്തുനിന്ന് കാണാം
[masterslider id="10"]

Related posts

Click Here to Follow Us