രണ്ടാംഘട്ടത്തിൽ 69.65 ശതമാനം പോളിങ്; വടക്കൻ കർണാടകത്തിലെ റെക്കോഡ് പോളിങ്

ബെംഗളൂരു : രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടന്ന വടക്കൻ കർണാടകത്തിലും മധ്യകർണാടകത്തിലും റെക്കോഡ് പോളിങ്.

ഇത് മത്സരം കനത്തതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

14 മണ്ഡലങ്ങളിലായി 71.77 ശതമാനംപേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്ക്. സംസ്ഥാന ചരിത്രത്തിൽ പോളിങ് ഇത്രയും ഉയർന്നത് ആദ്യമായാണ്. 2019-ൽ ഇത് 68.66 ശതമാനമായിരുന്നു.

കർണാടകത്തിൽ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ് ആണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് 69.65 ശതമാനമാണ് പോളിങ്.

  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി

2019-ൽ രണ്ടാംഘട്ടത്തിൽ 68.66 ശതമാനമായിരുന്നു പോളിങ്. ഇത്തവണ ആദ്യഘട്ടത്തിലെ 14 മണ്ഡലങ്ങളിൽ 69.56 ശതമാനമായിരുന്നു പോളിങ്.

ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര മത്സരിക്കുന്ന ശിവമോഗയിൽ മികച്ച പോളിങ് രേഖപ്പെടുത്തി.

ദാവണഗരെയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.

ഗ്രാമത്തിൽ ആവശ്യമായ ആരോഗ്യപരിചരണസൗകര്യം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കൊപ്പാൾ ജില്ലയിലെ വിറ്റാലപുർ ഗ്രാമത്തിലെ ആളുകൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

  നിഴലുകൾ ഇല്ലാതായ നിമിഷം; ബെംഗളൂരുവിൽ കൗതുകമായി 'സീറോ ഷാഡോ ഡേ'

അടുത്തിടെ തവരഗെര ആരോഗ്യകേന്ദ്രത്തിൽ ഗർഭിണി മരിച്ചത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഹുബ്ബള്ളി റൂറൽ താലൂക്കിലെ നൂൽവി ഗ്രാമത്തിൽ ഒരു കുടുംബത്തിലെ 96 അംഗങ്ങൾ ഒന്നിച്ചെത്തി വോട്ട് രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം
[masterslider id="10"]

Related posts

Click Here to Follow Us