പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

ബെംഗളൂരു: പുലർച്ചെ ചായ കുടിക്കാനായി വീടുതുറന്ന് പുറത്തുപോയ സമയം നോക്കി വീട്ടിനുള്ളിൽ കയറിയ മോഷ്‌ടാക്കൾ ആറര ലക്ഷത്തിലധികം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞു. ബെംഗളൂരു രൂപ്പേന അഗ്രഹാരയിലെ എൻ.ജി.ആർ ലേഔട്ട് 19-ാം മെയിനിലെ വാടകവീട്ടിലാണ് വൻ കവർച്ച നടന്നത്. സ്വകാര്യ കമ്പനി ജീവനക്കാരായ കാർത്തിക് എൻ (26), സുഹൃത്ത് തരുൺ എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്.

കമ്പനി ജോലി ആവശ്യങ്ങൾക്കായി ഇരുവർക്കും നൽകിയിരുന്ന രണ്ട് മാക്ബുക്കുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഗാഡ്‌ജെറ്റുകളാണ് നഷ്ടപ്പെട്ടത്. ജൂൺ 13-ന് പുലർച്ചെ മൂന്ന് മണിയോടെ സാധനങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കാർത്തിക് ഉറങ്ങാൻ കിടന്നത്. രാവിലെ 6.45-ഓടെ സുഹൃത്തായ തരുൺ ചായ കുടിക്കുന്നതിനായി പുറത്തേക്ക് പോയി. ഈ സമയം കാർത്തിക് മറ്റൊരു മുറിയിൽ ഉറക്കത്തിലായിരുന്നു. തരുൺ പുറത്തുപോയപ്പോൾ വീടിന്റെ മുൻവാതിൽ പൂട്ടിയിരുന്നില്ല.

  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്

ഏകദേശം 7.15-ഓടെ തരുൺ ചായ കുടിച്ച് തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം പുറത്തറിയുന്നത്. മുറിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മാക്ബുക്കുകൾ, 1.3 ലക്ഷം രൂപ വിലവരുന്ന ഐഫോൺ, 25,000 രൂപയോളം വിലയുള്ള ഐവാച്ച് എന്നിവയ്ക്ക് പുറമെ പണവും തിരിച്ചറിയൽ രേഖകളും അടങ്ങിയ വാലറ്റും മോഷ്‌ടിക്കപ്പെട്ടിരുന്നു. ആകെ 6.6 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
[masterslider id="10"]

Related posts